HOME
DETAILS
MAL
മോദി ഭരണത്തില്‍ രാജ്യത്തെ സര്‍വമേഖലയും തകര്‍ന്നു: ആര്. ചന്ദ്രശേഖരന്
backup
October 05 2018 | 18:10 PM
കല്‍പ്പറ്റ: മോദി ഭരണത്തില്‍ രാജ്യത്തെ സര്‍വമേഖലയും തകര്‍ന്നതായി ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്. സാമ്പത്തികമേഖല പൂര്‍ണമായി തകര്‍ന്നതോടെ തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ ജനുവരി എട്ട്, ഒന്‍പത് തിയതികളില്‍ സംയുക്ത തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ ദേശീയ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. റെയില്‍വേ, വ്യോമയാന മേഖലയടക്കം പണിമുടക്കിന്റെ ഭാഗമാകുന്നതോടെ രാജ്യം നിശ്ചലമാകും. ലോകത്തെ ഏറ്റവും വലിയ പണിമുടക്കായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."