HOME
DETAILS
MAL
ബ്രൂവറി: ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് ഉമ്മന്‍ചാണ്ടി
backup
October 05 2018 | 18:10 PM
കോഴിക്കോട്: ബ്രൂവറി വിവാദവുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ഒരു കാര്യവും പറയാന്‍ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും കഴിഞ്ഞിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഴിമതി ഞങ്ങളുടെ ശൈലിയല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ബ്രൂവറി വിവാദവുമായി ബന്ധപ്പെട്ട് ഒന്നും പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
ഇന്ധനവില 2.50 രൂപ കുറച്ചതില്‍ കാര്യമില്ല. ഡീസലിനും പെട്രോളിനും ജി.എസ്.ടി ഏര്‍പ്പെടുത്തണമെന്നും നികുതി കുറയ്ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."