ജഡ്ജിക്കുനേരെ വധഭീഷണി
പട്‌ന: രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാരെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് മാവോവാദികളെ വധശിക്ഷക്കു വിധിച്ച ജഡ്ജിക്ക് വധഭീഷണി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടയിലാണ് മാവോ വാദികളുടെ ആക്രമണമുണ്ടായത്. കേസില്‍ അഞ്ച് മാവോ വാദികളെ പൊലിസ് പിടികൂടിയിരുന്നു. ഇവരെ വധശിക്ഷക്കു വിധിച്ച അഡീഷണല്‍ ജില്ലാ ജഡ്ജ് ജ്യോതി സ്വരൂപ് ശ്രീവാസ്തവക്കാണ് വധഭീഷണി . ജഡ്ജിയെ ജനകീയ കോടതിയില്‍ വിചാരണ ചെയ്ത് വധശിക്ഷ വിധിക്കുമെന്നാണ് മാവോ വാദികള്‍ ഭീഷണി മുഴക്കിയത്. ഒരു ജഡ്ജിക്കുനേരെ ഇതാദ്യമാണ് മാവോ വാദികളുടെ ഭീഷണിയുണ്ടായിരിക്കുന്നത്. രാഷ്ട്രീയക്കാര്‍, പൊലിസുകാര്‍ എന്നിവര്‍ക്കാണ് ഇവര്‍ നേരത്തെ വധഭീഷണി മുഴക്കാറുണ്ടായിരുന്നത്.
വധഭീഷണി മുഴക്കികൊണ്ടുള്ള നോട്ടിസുകള്‍ ഉത്തര ബിഹാറില്‍ വിതരണം ചെയ്തിട്ടുണ്ട്. സി.പി.ഐ(മാവോയിസ്റ്റ്) ബിഹാര്‍-ജാര്‍ഖണ്ഡ് സീമന്ത് സോണല്‍ കമ്മിറ്റിയുടെ പേരിലാണ് നോട്ടിസ് ഇറക്കിയിരിക്കുന്നത്. നിരപരാധികളായ കര്‍ഷകരെയാണ് വധശിക്ഷക്ക് വിധിച്ചതെന്നാണ് മാവോവാദികള്‍ ആരോപിക്കുന്നത്. ജഡ്ജിയുടെ ഉത്തരവിനെതിരേ ശക്തമായ പ്രതിഷേധം ഉയരണമെന്ന് നോട്ടിസില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."