HOME
DETAILS

നാലാമതും മുഖ്യമന്ത്രിയാവാനൊരുങ്ങി ബി.എസ് യെദ്യൂരപ്പ; ഇന്നു ഗവര്‍ണറെ കണ്ട് അവകാശവാദമുന്നയിക്കും; ബി.ജെ.പി എം.എല്‍.എമാരുടെ യോഗം ഉടന്‍

  
backup
July 24 2019 | 03:07 AM

bs-yeddyurappa-set-to-be-chief-minister-for-fourth-time

 

ബെംഗളൂരു: കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പിന്റെ തുണയില്ലാതെ തന്നെ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ വീണതിന് പിന്നാലെ ബി.ജെ.പിയുടെ ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയാവാനുള്ള ഒരുക്കങ്ങളും തുടങ്ങി. വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ ഇന്നലെ രാത്രി തന്നെ കുമാരസ്വാമി രാജിവച്ചിരുന്നു. ഇതിനെതുടര്‍ന്ന് ഇന്ന് തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്ന് ഇന്നലത്തന്നെ ബി.എസ് യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു. ഇന്നു രാവിലെ ഒരിക്കലൂടെ കര്‍ണാടകയിലെ ബി.ജെ.പി നേതാക്കളെ കണ്ടശേഷമാവും അദ്ദേഹം രാജ്ഭവനിലെത്തുക.

ജനാധിപത്യത്തിന്റെ വിജയമാണിതെന്നു സര്‍ക്കാര്‍ പതിച്ച ശേഷം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍കൂടിയായ ബി.എസ് യെദ്യൂരപ്പ പറഞ്ഞു. വികസനത്തിന്റെ പുതിയ യുഗം കര്‍ണാടകയില്‍ വരും, വരുംദിനങ്ങളില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായും ചര്‍ച്ചചെയ്ത ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നുരാവിലെ ബംഗളൂരുവില്‍ ബി.ജെ.പി നിയമസഭാകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ രൂപീകരിക്കാനായാല്‍ ഇതുനാലാം തവണയാവും യെദ്യൂരപ്പ മുഖ്യമന്ത്രികസേരയിലിരിക്കുക. നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കും രാഷ്ട്രപതി ഭരണത്തിനും ശേഷം 2007 നവംബര്‍ 12ലാണ് ബി.എസ് യെദ്യൂരപ്പ കര്‍ണാടകത്തില്‍ ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ദക്ഷിണേന്ത്യയില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നത് യെദ്യൂരപ്പയിലൂടെയായിരുന്നു. പക്ഷേ ഏഴുദിവസം മാത്രമേ ആദ്യ യെദ്യൂരപ്പ സര്‍ക്കാറിന് ആയുസ്സുണ്ടായിരുന്നുള്ളൂ. തിരഞ്ഞെടുപ്പിന് ശേഷം 2008 മെയ് 30 ന് വീണ്ടും മുഖ്യമന്ത്രിയായി ചുമതലേയേറ്റ യെദ്യൂരപ്പ മൂന്നു വര്‍ഷവും രണ്ടുമാസവും ഭരിച്ചു. 2018 മെയ് 17നാണ് യെദ്യൂരപ്പയുടെ മൂന്നാമൂഴം. ഭൂരിപക്ഷം തെളിയിക്കാനാവാതെ ആറുദിവസം മാത്രം മുഖ്യമന്ത്രിക്കസേരയിലിരുന്ന് അദ്ദേഹം പടിയിറങ്ങുകയായിരുന്നു.

ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷമേ മുംബൈയില്‍ ഹോട്ടലില്‍ തങ്ങുന്ന വിമത എം.എല്‍.എമാര്‍ കര്‍ണാടകയിലേക്ക് തിരിച്ചെത്തുകയുള്ളൂ എന്നാണു സൂചന. ഹോട്ടലില്‍ കഴിയുന്ന വിമത എം.എല്‍.എമാര്‍ സന്തോഷവന്മാരാണെന്നു ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞു. രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുത്ത ശേഷമെ എം.എല്‍.എമാര്‍ പാര്‍ട്ടിയില്‍ ചേരുന്നതു സംബന്ധിച്ചു തീരുമാനമെടുക്കുവെന്നു മുതിര്‍ന്ന ബി.ജെ.പി നേതാവ് ജഗദീഷ് ഷെട്ടര്‍ പറഞ്ഞു.

അതേസമയം, കേന്ദ്രസര്‍ക്കാര്‍, ഗവര്‍ണര്‍ വാജുഭായ് വാല, മഹാരാഷ്ട്ര സര്‍ക്കാര്‍, ബി.ജെ.പി കേന്ദ്ര നേതൃത്വം എന്നിവര്‍ ഒത്തൊരുമിച്ചാണ് കര്‍ണാടകയിലെ സഖ്യസര്‍ക്കാരിനെ വീഴ്ത്തിയതെന്നു കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ അധാര്‍മിക നീക്കത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധപരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ സര്‍ക്കാരിനെ അനുകൂലിച്ച് വോട്ട്‌ചെയ്യാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശമുണ്ടായിരുന്നിട്ടും വിശ്വാസ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്ന ബി.എസ്.പി എം.എല്‍.എ എന്‍.മഹേഷിനെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടി നിര്‍ദേശങ്ങള്‍ ലംഘിച്ചതു ഗൗരവകരമായ വീഴ്ചയാണെന്നും അതുകൊണ്ടുതന്നെയാണ് അടിയന്തര നടപടിയെന്നും ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞു.

BS Yeddyurappa Set To Be Chief Minister For Fourth Time



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  33 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  an hour ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago