ബ്രിട്ടനില്‍ 23,000 പേര്‍ക്ക് ഭീകരബന്ധം
ലണ്ടന്‍: ബ്രിട്ടനില്‍ 23,000 ത്തിലധികം പേര്‍ക്ക് ഭീകരബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍.
ഈയിടെ മാഞ്ചസ്റ്ററില്‍ അക്രമി 22 പേരെ വെടിവച്ചു കൊല്ലുകയും 119 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നത്.
ലിബിയന്‍ വംശജനായ സല്മാന് അബേദിയാണ് മാഞ്ചസ്റ്ററില്‍ ആക്രമണം നടത്തിയത്. ബ്രിട്ടനിലെ രഹസ്യാന്വേഷണ ഏജന്‍സിയായ എം.ഐ.5 ആണ് ഭീകരരുടെ കണക്കെടുപ്പ് നടത്തിയത്.
ബ്രിട്ടനില്‍ കഴിയുന്ന 23,000 പേര്‍ക്ക് ഭീകരരുമായി ബന്ധമുണ്ടെന്ന കണക്കാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്.
3,000 പേര്‍ക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്. 500 റെയ്ഡുകളാണ് ഭീകരരെ കണ്ടെത്താന്‍ പൊലിസും ഇന്റലിജന്‍സും നടത്തിയത്.
ചാവേറിന്റെ ചിത്രം പുറത്തുവിട്ടു
ലണ്ടന്‍: മഞ്ചസ്റ്ററില്‍ നടന്ന ഭീകരാക്രമണത്തിലെ ചാവേറെന്ന് കരുതുന്ന 22 കാരനായ സല്മാന് അബേദിയുടെ ചിത്രങ്ങള്‍ പൊലിസ് പുറത്തുവിട്ടു. സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലിസ് പുറത്തുവിട്ടത്. കേസുമായി ബന്ധപ്പെട്ട് 11 പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. 14 കേന്ദ്രങ്ങളില്‍ തെരച്ചില്‍ നടത്തി. 22 പേരാണ് മാഞ്ചസ്റ്റര്‍ അരീനയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നത്.തിങ്കളാഴ്ച നടന്ന ആക്രമണത്തിന് ശേഷം രണ്ടുമണിക്കൂറിനുള്ളില്‍ തന്നെ അബേദിയെ പൊലിസ് തിരിച്ചറിഞ്ഞിരുന്നു. എമര്‍ജന്‍സി കമ്മിറ്റിയായ കോബ്ര ശനിയാഴ്ച യോഗം ചേര്‍ന്ന് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."