HOME
DETAILS
MAL
കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയ്‌ക്കെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു
backup
December 28 2020 | 10:12 AM
ബംഗളുരു: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ബംഗളുരു സെഷന്‍സ് കോടതിയിലാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിലാണ് കുറ്റപത്രം. ബിനീഷ് അറസ്റ്റിലായി 60 ദിവസം പൂര്‍ത്തിയാകാനിരിക്കെയാണ് കുറ്റപത്രം.
ബിനീഷിന്റെ ജാമ്യാപേക്ഷ ബംഗളുരു സിറ്റി സെഷൻസ് കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷയുമായി കർണാടക ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ബിനീഷ്. അതിനിടയിലാണ് ഇ.ഡി നിർണായക നീക്കം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."