തിരിച്ചെത്താനുള്ളത് 235 ബോട്ടുകള്‍
കൊല്ലം: അതീവ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ കടലില്‍പ്പോയ മത്സ്യത്തൊഴിലാളികള്‍ ഇനിയും മടങ്ങിവരാത്തത് തീരദേശത്ത് ആശങ്ക പടര്‍ത്തുന്നു. സംസ്ഥാനത്താകെ 235 യന്ത്രവല്‍കൃത ബോട്ടുകളാണ് തിരിച്ചെത്താനുള്ളത്. ഈ യാനങ്ങളെ കണ്ടെത്താന്‍ കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും ആഴക്കടലിലേക്കു പുറപ്പെട്ടിരുന്നു. കൊല്ലത്ത് 10, തോപ്പുംപടി 77, ബേപ്പൂര്‍, വിഴിഞ്ഞം എന്നിവിടങ്ങളിലായി 148 ബോട്ടുകളുമായിരുന്നു മടങ്ങി വരാനുണ്ടായിരുന്നത്. ഇതില്‍ കൊല്ലത്തേത് ഉള്‍പ്പെടെ ഭൂരിഭാഗവും രാത്രിയോടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. തീരത്തുനിന്ന് 200 നോട്ടിക്കല്‍ മൈല്‍ ദൂരെ മത്സ്യബന്ധനത്തിനു പോയവര്‍ക്കാണ് മുന്നറിയിപ്പ് സംവിധാനം കൈമാറാന്‍ സാധിക്കാത്തത്.
മര്‍ച്ചന്റ് കപ്പലുകള്‍ വഴിയും സാറ്റലൈറ്റ് ഫോണ്‍ വഴിയും മുന്നറിയിപ്പ് അറിയിച്ച് നിരവധി പേരെ മടക്കിക്കൊണ്ട് വരാന്‍ സാധിച്ചു. ഇന്നലെ രാത്രിയോടെ കൂടുതല്‍ പേരെ എത്തിച്ചെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ അറിയിച്ചു. ഒമാന്‍ തീരത്തുള്ളവര്‍ക്കെല്ലാം സുരക്ഷാ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇവര്‍ അവിടെ നിന്ന് മടങ്ങിത്തുടങ്ങിയെന്നാണ് അറിയുന്നത്. ഇവരെ നിരീക്ഷിക്കാന്‍ കൊച്ചിയില്‍നിന്നു നാവികസേനയുടെ കപ്പലുകള്‍ പുറപ്പെട്ടിട്ടുണ്ട്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരത്ത് നീരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ പ്രധാനപ്പെട്ട ഹാര്‍ബറുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്
ഇതിനിടെ,സുരക്ഷാ പ്രശ്‌നമുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സാറ്റലൈറ്റ് ഫോണ്‍ നല്‍കാനികില്ലെന്നാണ് ഔദ്യോഗിക വിദശീകരണം. അതേ സമയം സഹപ്രവര്‍ത്തകര്‍ മടങ്ങി വരാത്തതിലുള്ള ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."