ഓപറേഷന്‍ ഒളിംപിയക്ക് തുടക്കം ഐ.എം വിജയന്റെ പേരില്‍ തൃശൂരില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്: മന്ത്രി മൊയ്തീന്‍
തൃശൂര്‍: അടുത്ത ഒളിംപിക്‌സില്‍ രാജ്യത്തിന് അഭിമാനകരമായ വിജയം കൈവരിക്കാന്‍ കേരളത്തെ സജ്ജമാക്കുകയാണ് ഓപറേഷന്‍ ഒളിംപിയയുടെ ലക്ഷ്യമെന്ന് കായിക മന്ത്രി എ.സി മൊയ്തീന്‍. തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ഓപറേഷന്‍ ഒളിംപിയ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓപറേഷന്‍ ഒളിംപിയയുടെ ഭാഗമായി 11 ഒളിംപിക്‌സ് ഇനങ്ങളില്‍ 280 കായിക താരങ്ങളെ പരിശീലിപ്പിക്കും. കുട്ടികളുടെ കായികക്ഷമത നിരീക്ഷിക്കാന്‍ സംസ്ഥാനത്ത് മിഷന്‍ രൂപീകരിക്കണം. വിദേശ കോച്ചുമാരെ പരിശീലനത്തിന് നിയോഗിക്കും. കായിക വികസനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. 14 ജില്ലകളിലും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ സ്ഥാപിക്കും. ഇതിനായി 700 കോടി രൂപ കിഫ്ബിയില്‍ വകയിരുത്തിയിട്ടുണ്ട്. തൃശൂരിലെ ലാലൂരില്‍ ഐ.എം വിജയന്റെ പേരില്‍ 70 കോടി ചെലവഴിച്ച് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്ഥാപിക്കും. കായിക താരങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. 68 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അണ്ടര്‍ 17 ഫിഫ വേള്‍ഡ് കപ്പ് മത്സരങ്ങള്‍ക്കുള്ള കൊച്ചിയിലെ വേദികളുടെ ഒരുക്കങ്ങളില്‍ ഫിഫ സംതൃപ്തി അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനായി. കായിക താരങ്ങള്‍ക്കുള്ള ട്രാക്ക് സ്യൂട്ട് വിതരണം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."