HOME
DETAILS
MAL
'വേണമെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാറിനെ താഴെയിറക്കും' മധ്യപ്രദേശിലും ഭീഷണിയുമായി ബി.ജെ.പി. നേതാവ്
backup
July 24 2019 | 17:07 PM
ഭോപ്പാല്‍: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം നഷ്ടമായതിന് പിന്നാലെ മധ്യപ്രദേശിലും ഭീഷണിയുമായി ബി.ജെ.പി. നേതാവ്. ബി.ജെ.പി.ഉന്നത നേതൃത്വത്തില്‍ നിന്ന് ഒരു നിര്‍ദേശം വന്നാല്‍ വേണമെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാറിനെ താഴെയിറക്കുമെന്ന് ബി.ജെ.പി. എം.എല്‍.എ ഗോപാല്‍ ഭാര്‍ഗവ.
മധ്യപ്രദേശിലെ സര്‍ക്കാര്‍ കര്ണാടകയിലെക്കാള് പരിതാപാവസ്ഥയില്‍ ആണെന്നും സര്‍ക്കാറിന് എപ്പോള്‍ വേണമെങ്കിലും ഭരണം നഷ്ടമാവുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ബി.ജെ.പി ക്ക് അവിശ്വാസ പ്രമേയം കൊണ്ടുവരാമെന്നും കോണ്‍ഗ്രസ് സജ്ജമാണെന്നും മുഖ്യമന്ത്രി കമല്‍നാഥ് തിരിച്ചടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."