മനുഷ്യാവകാശം ഇസ്‌ലാമിൽ: തനിമ കാംപയിൻ മക്ക മേഖല ഉദ്ഘാടനം
ജിദ്ദ: തനിമ വെസ്റ്റേൺ പ്രൊവിൻസിന്റെ നേതൃത്വത്തിൽ "മനുഷ്യാവകാശം ഇസ്‌ലാമിൽ" എന്ന ശീർഷകത്തിൽ നടന്നുവരുന്ന കാംപയിന്റെ ഭാഗമായി മക്ക-ത്വായിഫ് മേഖല കാംപയിൻ ഉദ്ഘാടന സമ്മേളനം ഡോ: മുഹമ്മദ് നജീബ് നിർവഹിച്ചു. മഹബൂബ് കരുവമ്പൊയിൽ ഖിറാഅത്തും, കാംപയിൻ കൺവീനർ അബ്ദുൽ മജീദ് വേങ്ങര സ്വാഗതവും നിർവഹിച്ചു. തനിമ മക്ക രക്ഷാധികാരി അബ്ദുൽ ഹക്കീം ആലപ്പുഴ അധ്യക്ഷത വഹിച്ചു.
കറുത്തവനോ വെളുത്തവനോ അറബിക്കോ അനറബിക്കോ ഇസ്‌ലാമിൽ പ്രത്യേക സ്ഥാനമില്ലെന്നും തനിക്ക് അപ്രിയമാണെങ്കിലും നീതിക്കൊപ്പം നിൽക്കണം എന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനമെന്നും ഡോ: മുഹമ്മദ് നജീബ് ഓർമപ്പെടുത്തി.
കാംപയിൻ അസിസ്റ്റൻറ് കൺവീനർ ഷഫീഖ് പട്ടാമ്പി സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ചു. സൂം പ്ലാറ്റഫോമിൽ നടത്തിയ ഉദ്ഘാടനസമ്മേളനത്തിൽ നിരവധി ആളുകൾ പങ്കെടുത്തു. ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ, ജനുവരി 22ന് നടക്കുന്ന സമാപന സമ്മേളനത്തോടെയാണ് അവസാനിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."