HOME
DETAILS

കലാമിനെ കാണാനൊരു യാത്ര

  
backup
July 31 2016 | 04:07 AM

%e0%b4%95%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0

കലാമിന്റെ അന്ത്യയാത്ര കാണാന്‍ രാമേശ്വരത്തേക്കു വണ്ടി കയറിയ മലപ്പുറത്തെ 17കാരന്‍, ആ യാത്രാനുഭവങ്ങള്‍ പുസ്തകവുമാക്കി. ആ സാഹസികയാത്ര ഇങ്ങനെയായിരുന്നു...

മുഹമ്മദ് നഈം എന്ന 17കാരന്റെ ജീവിതത്തിലെ ആദ്യത്തെ ദീര്‍ഘദൂര യാത്രയായിരുന്നു അത്. ഇന്ത്യയുടെ യശസ് ലോകത്തിനു മുന്‍പില്‍ ഉയര്‍ത്തിയ ശാസ്ത്രജ്ഞനും മുന്‍ രാഷ്ട്രപതിയുമായ ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ അന്ത്യയാത്രയും. ജീവിതത്തില്‍ മുഹമ്മദ് നഈം ആദരവോടെ നോക്കി കണ്ട ഏകവ്യക്തി കലാമായിരുന്നു. കലാമിനെ നേരില്‍ കാണുക എന്ന ആഗ്രഹം സഫലമായത് കലാം മരിച്ചതിനു ശേഷമാണെന്നു മാത്രം. ഇതിനായി മുഹമ്മദ് നഈം കലാമിനെ തേടി മലപ്പുറത്തു നിന്ന് രാമേശ്വരത്തേക്ക് സാഹസികയാത്ര നടത്തി. കലാമിന്റെ വിയോഗത്തിന്റെ വേദനയില്‍ മനംനൊന്ത് ഭൗതിക ശരീരമെങ്കിലും നേരിട്ട് ഒരുനോക്ക് കാണാനായിരുന്നു അവന്‍ വീടു വിട്ടിറങ്ങിയത്.

[caption id="attachment_61689" align="alignnone" width="620"]മുഹമ്മദ് നഈം മുഹമ്മദ് നഈം[/caption]

ഡോ.എ.പി.ജെ അബ്ദുല്‍ കലാമിനെ സ്‌നേഹിക്കുന്ന ശതകോടി മനുഷ്യരില്‍ ഒരുവനായ നഈം ഒരു യാത്രകൊണ്ട് വ്യത്യസ്തനായത് അങ്ങനെയാണ്. ഫോണിലും ഫേസ്ബുക്കിലും സുഹൃത്തുക്കളോട് രാമേശ്വരത്തേക്കുള്ള വഴി ചോദിച്ചൊരു യാത്ര. ഒടുവില്‍ കലാമെന്ന വിസ്മയത്തെ കാണാനുള്ള യാത്ര നാടും വീടുമറിഞ്ഞത് പോയ വഴികള്‍ അവന്‍ അക്ഷരങ്ങളാക്കി രചിച്ചപ്പോള്‍ മാത്രമാണ്.
മലപ്പുറം ജില്ലയിലെ കിഴിശ്ശേരി തവനൂര്‍, പോത്തുവെട്ടിപ്പാറ സ്വദേശി അലവിക്കുട്ടി-ഖദീജ ദമ്പതികളുടെ നാലുമക്കളില്‍ മൂന്നാമനായ മുഹമ്മദ് നഈം കലാംഓര്‍മകളുടെ ഒന്നാം വാര്‍ഷിക ദിനത്തില്‍ താന്‍ നടത്തിയ സാഹസികയാത്രാനുഭവങ്ങള്‍ വിവരിച്ചു. 1931 ഒക്ടോബര്‍ 15ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച കലാം 2015 ജൂലൈ 27 ന് ഷില്ലോങില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രസംഗിക്കുന്നതിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്നാണു വിടപറഞ്ഞത്.

  • ഹൃദയത്തില്‍ കുടിയേറിയ കലാം
[caption id="attachment_61688" align="alignnone" width="573"]രാമേശ്വരത്തെ പള്ളിയില്‍ നിന്ന് കലാമിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നതിനിടയില്‍ നഈം പകര്‍ത്തിയ ചിത്രം രാമേശ്വരത്തെ പള്ളിയില്‍ നിന്ന് കലാമിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നതിനിടയില്‍ നഈം പകര്‍ത്തിയ ചിത്രം[/caption]

The best brain of the nation may be situa-ted on the last benches of class room. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അവിചാരിതമായി അധ്യാപകന്റെ ഈ വാക്കുകള്‍ നഈമിനെ സ്വാധീനിച്ചത്. അത് ലോകംകണ്ട മഹാന്‍ ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ വാക്കുകളാണെന്നറിഞ്ഞതോടെ അദ്ദേഹത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങി. ചലച്ചിത്ര-കായിക താരങ്ങള്‍ കുടിയേറുന്ന ഇളംപ്രായത്തില്‍ നഈമിന് സ്‌നേഹവും ആദരവും തോന്നിയത് കലാമിനോടായിരുന്നു. കൂട്ടുകാര്‍ക്കെല്ലാം അറിയാമായിരുന്നു നഈമിന്റെ കലാം പ്രണയം. പെരിന്തല്‍മണ്ണ വേങ്ങൂര്‍ എ.എം.എച്ച്.എസ്.എസിലായിരുന്നു പഠനം. തൊട്ടടുത്തുള്ള മാനത്തുമംഗലം പള്ളി ദര്‍സില്‍ മതപഠനവും. കലാമിനെക്കുറിച്ച് പുസ്തകങ്ങളിലൂടെ പഠിച്ചറിഞ്ഞതോടെ ഒരു തവണയെങ്കിലും നേരില്‍ കാണണം എന്നായി ആഗ്രഹം. ഇതിനിടയിലാണ് കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ മരണ വാര്‍ത്ത കേട്ടത്. ജീവിച്ചിരിക്കുമ്പോള്‍ കാണാന്‍ കഴിയാത്ത കലാമിനെ അവസാനമായി ഒരു നോക്ക് കാണണമെന്ന് ഉറപ്പിക്കുകയായിരുന്നു.

  • കരഞ്ഞു തളര്‍ന്ന രാത്രി

അന്ന് ഒരു തിങ്കളാഴ്ചയായിരുന്നു. സഹോദരിയുടെ വിവാഹത്തിനു കൂട്ടുകാരെ ക്ഷണിച്ച് ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് വാട്‌സ്ആപ്പില്‍ ഒരു മെസേജ്. കലാമിന്റെ വിയോഗവാര്‍ത്തയായിരുന്നു അത്. ഉടന്‍ വാര്‍ത്തയുടെ സ്ഥിരീകരണം തേടി. ഒടുവില്‍ അതു വിശ്വസിക്കേണ്ടി വന്നു. 2020ല്‍ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാര്‍ഗങ്ങളും ദര്‍ശനങ്ങളും പകര്‍ന്നുനല്‍കിയ കലാം അന്തരിച്ചിരിക്കുന്നു. സുഹൃത്തിന്റെ മെസേജ് വല്ലാതെ അലട്ടി. സാരമില്ല...അദ്ദേഹത്തെ നേരിട്ടു കാണാന്‍ ദൈവം നിനക്ക് വിധിനല്‍കിയിട്ടില്ലെന്നു കരുതിയാല്‍ മതിയെന്നു സുഹൃത്ത് ആശ്വസിപ്പിച്ചു. കലാമിന്റെ ഭൗതിക ശരീരമെങ്കിലും ഒന്ന് അവസാനമായി കാണണമെന്നായി ചിന്ത. ഇതിനിടയില്‍ ഗള്‍ഫില്‍ നിന്ന് മുസ്തഫ ഹാജിയുടെ ഫോണ്‍ വന്നു. മന്ത്രിമാരുമായി ബന്ധമുള്ളയാളാണ് മുസ്തഫ ഹാജി. അദ്ദേഹത്തോടൊപ്പം കലാമിനെ നേരില്‍ കാണാന്‍ തയാറെടുപ്പുകള്‍ നടത്തിയതാണ്. പക്ഷേ സ്വപ്നങ്ങള്‍ തകര്‍ന്നടിഞ്ഞിരിക്കുന്നു. നഈം കരഞ്ഞു. ഇതിനിടെയാണു മൃതദേഹം ജന്മസ്ഥലമായ രാമേശ്വരത്തേക്കു കൊണ്ടുവരുന്നത് അറിഞ്ഞത്. ഇനിയും വൈകിക്കൂടാ. അവസാനമായെങ്കിലും ആ മുഖം കാണണം.
പ്ലസ്ടുവിനു പഠിക്കുന്ന കുട്ടി. ഒറ്റയ്ക്ക് രാമേശ്വരത്തേക്കു പോവുക; അതും ഇന്നുവരെ കാണാത്ത സ്ഥലത്തേക്ക്. കലാമെന്ന പ്രതിഭയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ പതിനായിരങ്ങള്‍ എത്തുന്ന സ്ഥലത്തേക്കു പുറപ്പെടാനൊരുങ്ങിയ നഈമിന്റെ തീരുമാനം കേട്ട് കൂട്ടുകാര്‍ വിലക്കി. വീട്ടില്‍ നിന്ന് ഒരിക്കലും അനുമതി ലഭിക്കില്ല. കാരണം സഹോദരിയുടെ വിവാഹം നടക്കാനിരിക്കുന്ന സമയമാണ്. യാത്രയ്ക്കുള്ള പണവുമില്ല. എന്നാലും ആ വലിയ മനുഷ്യനെ കാണാനായി വീടു വിട്ടിറങ്ങാന്‍ മനസുറപ്പിച്ചു.

  • വീടു വിട്ടിറക്കം

നഈം ആഗ്രഹം സുഹൃത്തുക്കളുമായി പങ്കുവച്ചു. അവരെല്ലാം ആദ്യം എതിര്‍ത്തു. പലര്‍ക്കും കൂടെ വരാന്‍ കഴിയാത്ത സ്ഥിതി. പെരിന്തല്‍മണ്ണയില്‍ നിന്ന് രാമേശ്വരത്തേക്കുള്ള യാത്ര ലക്ഷ്യമിട്ട് വീട്ടിലെത്തി. വീട്ടില്‍ ഇത്താത്തയുടെ വിവാഹത്തിനുള്ള വീട് പെയിന്റിങ് അടക്കമുളള ഒരുക്കം നടക്കുകയാണ്. കൂട്ടുകാരനായ നോബിളിന് കൂടെപ്പോരാന്‍ താല്‍പര്യമുണ്ടായെങ്കിലും പനി മൂലം യാത്രയ്ക്കു തടസമായി. രാത്രി എട്ടിന് കോഴിക്കോടു നിന്ന് ചെന്നൈയിലേക്ക് ട്രെയിനുണ്ടെന്ന് അവന്‍ പറഞ്ഞു. കൈയില്‍ വീട്ടിലെ റൂമിനു വിവാഹത്തോടനുബന്ധിച്ച് കര്‍ട്ടന്‍ വാങ്ങാന്‍ നല്‍കിയ 1,500 രൂപമാത്രം.
നോബിളുമായി സംസാരിക്കുന്നത് ഉമ്മ കേട്ടു. 'ഇവിടെ കല്ല്യാണത്തിരക്കിനിടയില്‍ എങ്ങോട്ടാണ് നിന്റെ പോക്ക്...' ഉമ്മയുടെ കനപ്പിച്ച ചോദ്യം. ഇതിനിടെ മറ്റൊരു സുഹൃത്തായ ഹര്‍ഷിനെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. നഈമിനെ സഹായിക്കാന്‍ ഹര്‍ഷ് ബൈക്കുമായി വീടിന്റെ പരിസരത്തെത്തി. ഉമ്മയോട് പോകുന്ന വിവരം ഒറ്റവാക്കില്‍ പറഞ്ഞ് വീട് വിട്ടിറങ്ങി.
കോഴിക്കോട്ടേക്ക് ബൈക്ക് കുതിച്ചു. ഇതിനിടയില്‍ ഫെയ്‌സ്ബുക്ക് വഴി പരിചയമുള്ള യാസര്‍ എന്ന സുഹൃത്തും വഴിയില്‍ കാത്തിരിപ്പുണ്ടായിരുന്നു. യാസറിനെ ആദ്യമായി കാണുകയാണ്. യാസറിനോടൊത്ത് കോഴിക്കോട്ടെത്തി. ചെന്നൈയിലേക്ക് ടിക്കറ്റെടുത്ത് കാത്തിരുന്നു. മനസ് അസ്വസ്ഥമായി. ഒറ്റയ്ക്കുള്ള യാത്ര വേണോ എന്നു പോലും ചിന്തിച്ചു. ട്രെയിനില്‍ കയറും മുന്‍പ് യാസര്‍ 3,000 രൂപ കൈയില്‍ തന്നു നീ പോയി വാ എന്നു പറഞ്ഞ് യാത്രയാക്കി.

  • രാമേശ്വരത്തേക്ക്

അപരിചിതമായ ചെന്നൈ നഗരത്തില്‍ ട്രെയിന്‍ വന്നിറങ്ങി. യാത്രയ്ക്കിടെ ഫെയ്‌സ്ബുക്കില്‍ കൂട്ടുകാരോട് യാത്രയുടെ വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു. പലരും പ്രോത്സാഹനവും വഴികാട്ടികളുമായി. ചെന്നൈയില്‍ നിന്ന് ബസിലാണ് ഇനിയുള്ള യാത്ര. അതാവട്ടെ രാത്രിയിലും. മണിക്കൂറുകള്‍ കാത്തിരിക്കണം. കലാമിന്റെ ഫോട്ടോ പതിച്ച ചിത്രങ്ങള്‍ പലയിടത്തുമുണ്ട്. അവയ്ക്കടുത്ത് നഈം പലതവണ നിന്നു. ഇതിനിടെയാണ് ജലാല്‍ എന്ന സുഹൃത്ത് സഹയാത്രികനാവാമെന്ന് അറിയിച്ചത്. എന്നാല്‍ അവനെ ഇതുവരെ കാണാനായിട്ടില്ല. ബസ് യാത്ര തുടര്‍ന്നു. പാമ്പന്‍ പാലവും കടന്ന് ബസ് രാമേശ്വരത്ത് എത്തി.
എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്ന സമയം. ആള്‍ക്കൂട്ടത്തില്‍ ഒരുവനായി നഈമും. എല്ലാവരും കലാമിന് അന്ത്യോപചാരം അര്‍പ്പിക്കാനിറങ്ങിയവരാണ്. കലാമെന്ന പ്രതിഭ ജനിച്ച നാട്ടിലാണിപ്പോള്‍ എന്നതില്‍ ചാരിതാര്‍ഥ്യം തോന്നി. കലാമിന്റെ വീടും ഖബറടക്കുന്ന പള്ളിയും ഏറെ അകലെയായിരുന്നു. പൊള്ളുന്ന വെയില്‍ വകവയ്ക്കാതെ സ്ഥലം ലക്ഷ്യമാക്കി നടന്നു.

  • കാത്തിരുന്ന കാഴ്ച

പൊലിസ് വാഹനങ്ങള്‍ കുതിച്ചുപായുന്നുണ്ട്. ബസില്‍ സഹയാത്രികരായവരുടെ കൂടെ നില്‍ക്കുന്നതാവും നല്ലെതെന്നു തോന്നി. ഇതിനിടെ രാമേശ്വരത്ത് കാത്തിരിക്കാമെന്നേറ്റ ജലാലിനെ ഫോണില്‍ വിളിച്ചിട്ടു കിട്ടുന്നുമില്ല. വഴിയാത്രക്കാരോടു ചോദിച്ചറിയാന്‍ തമിഴ് ഭാഷയും അറിയില്ല. ഇതിനിടെ ഒരു ഓട്ടോയില്‍ കയറി. കലാമിനെ ഖബറടക്കുന്ന പള്ളി ലക്ഷ്യമാക്കി നീങ്ങി. മൂന്നു ദിവസമായി കുളിച്ചിട്ട്, നേരാംവണ്ണം ഒന്നു ഭക്ഷണം കഴിച്ചിട്ട്. വസ്ത്രങ്ങള്‍ അഴുകി ശരീരത്തോട് ഒട്ടിനില്‍ക്കുകയാണ്. പള്ളിയുടെ വിളിപ്പാടകലെയായി ഓട്ടോ നിന്നു.
പള്ളി പരിസരം ജനനിബിഡമായിരുന്നു. നടക്കാനും ഇരിക്കാനുമാവില്ല. ജനത്തിരക്കില്‍ പലപ്പോഴും അടിതെറ്റി. എങ്കിലും കലാമിന്റെ ഭൗതികശരീരമെങ്കിലും നേരില്‍ കാണാനാകുമെന്ന ആഗ്രഹം സഫലമാകാന്‍ പോകുകയാണ്. കണ്ണീരോടെ കാത്തിരിക്കുന്ന ആയിരങ്ങള്‍ക്കിടയിലേക്ക് കലാമിന്റെ മൃതദേഹവുമായി പ്രത്യേക വാഹനമെത്തി.
ആള്‍ക്കൂട്ടത്തിനിടയില്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് മൂന്നു മണിക്കൂറിലേറെയായി. ഇതിനിടെയാണ് ഭാരത് മാതാ കീ ജയ്...എ.പി.ജെ അബ്ദുല്‍ കലാം കീ ജയ്...എന്ന് ഉച്ചത്തില്‍ ശബ്ദം ഉയര്‍ന്നത്. ആളുകളെ വകഞ്ഞുമാറ്റി പട്ടാളക്കാര്‍ മുന്നോട്ടടുക്കുകയാണ്. ഇതിനിടയിലായി, സ്വപ്നം കാണാന്‍ പഠിപ്പിച്ച പ്രിയ നേതാവിന്റെ മൃതദേഹം തൊട്ടുമുന്‍പിലൂടെ കടന്നുപോയി. ദേശീയ പതാകയ്ക്കുള്ളില്‍ ചലനമറ്റുകിടക്കുന്ന കലാമിനെ കാണാനായതിലെ ചാരിതാര്‍ഥ്യത്തില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നു കരഞ്ഞു. ഇതിനിടയില്‍, രാമേശ്വരത്തു കാത്തുനില്‍ക്കാമെന്നറിയിച്ച സുഹൃത്ത് ജലാലിനെ കണ്ടു.

  • മലപ്പുറം ടു രാമേശ്വരം
[caption id="attachment_61695" align="alignnone" width="620"]നഈം മുഹമ്മദ് എഴുതിയ പുസ്തകത്തിന്റെ കവര്‍ നഈം മുഹമ്മദ് എഴുതിയ പുസ്തകത്തിന്റെ കവര്‍[/caption]

ഈ സാഹസിക യാത്ര ഫേസ്ബുക്കിലൂടെ സുഹൃത്തുക്കള്‍ അറിഞ്ഞു. അന്നുമുതലാണു യാത്രാവിവരണം എഴുതണമെന്നുറച്ചത്. പിന്നീട് അതിനുള്ള ശ്രമത്തിലായി. അങ്ങനെയാണ് സൗഹൃദ കൂട്ടായ്മയില്‍ 'മലപ്പുറം ടു രാമേശ്വരം' എന്ന പുസ്തകത്തിന്റെ പിറവി. യാത്രയിലെ കാഴ്ചകളും അനുഭവങ്ങളും അപരിചിതരായ സുഹൃത്തുക്കളെ കണ്ടുമുട്ടിയതും കലാമിനെ ഒരു നോക്ക് കണ്ടതുമടക്കമുള്ള കാര്യങ്ങളാണ് പുസ്തകത്തില്‍ വിവരിച്ചിട്ടുള്ളത്. പ്ലസ്ടു കഴിഞ്ഞ് ബിരുദത്തിന് പഠിക്കാനൊരുങ്ങുകയാണ് മുഹമ്മദ് നഈമിപ്പോള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  14 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  14 days ago
No Image

16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; നിയമം പാസാക്കുന്ന ആദ്യ രാജ്യം

International
  •  14 days ago
No Image

ഖത്തറിൽ നിന്ന് സഊദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു

Saudi-arabia
  •  14 days ago
No Image

'സത്യസന്ധനായ ഉദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തണം'- സജി ചെറിയാൻ്റെ മടപ്പള്ളി പ്രസംഗം, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

Kerala
  •  14 days ago
No Image

മസ്‌കത്ത് നൈറ്റ് ഫെസ്‌റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 21 വരെ; പരിപാടികൾ ഏഴ് വേദികളിലായി നടക്കും

oman
  •  14 days ago