ട്രെയിന്‍ തട്ടി പരുക്കേറ്റ വിദ്യാര്‍ഥിനിയുടെ കാല് മുറിച്ചുമാറ്റി
തിരുവനന്തപുരം: ട്രയിന്‍ തട്ടി ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിയുടെ കാല് മുറിച്ചുമാറ്റി. കേരള മഹിളാ സമഖ്യയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മയ്യനാട് ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ സന്ധ്യ (16)യുടെ ഇടതുകാലാണ് മുട്ടിനു താഴെ വച്ച് മുറിച്ചുമാറ്റിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ട്രയിന്‍ തട്ടി ഇടതുകാലിനു ഗുരുതരമായി പരുക്കേറ്റ സന്ധ്യയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. വിശദമായ പരിശോധനയില്‍ കാലിന്റെ അസ്ഥികള്‍ക്ക് കാര്യമായ പരിക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് എമര്‍ജന്‍സി ഓപ്പറേഷന് തീയേറ്ററില്‍ പ്രവേശിപ്പിച്ച് ഓര്‍ത്തോ വിഭാഗം അസോ. പ്രൊഫസര്‍ ഡോ. ബിനോയിയുടെ നേതൃത്വത്തില്‍ കാല് മുട്ടിനു താഴെ വച്ച് മുറിച്ചു മാറ്റുകയായിരുന്നു.
കൊല്ലം ജില്ലാ ആശുപത്രിയില്‍നിന്നാണ് കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. സന്ധ്യയുടെ ചികിത്സാ ചെലവുകള്‍ മന്ത്രി കെ.കെ ശൈലജയുടെ നിര്‍ദേശപ്രകാരം സൗജന്യമാക്കിയിട്ടുണ്ട്. ആശുപത്രി സൂപ്രണ്ടിന്റെ ഡോണേഴ്സ് ഫണ്ടില്‍നിന്നും ഇതിനുള്ള ചെലവ് വഹിക്കുമെന്ന് സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."