കരള്‍ രോഗിക്ക് പൊലിസ് മര്‍ദനം; അനേ്വഷണത്തിന് മനുഷ്യാവകാശ കമ്മിഷന് ഉത്തരവ്
കൊല്ലം: ചവറയിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് (ഐ.ആര്.ഇ) ഏഴ് വര്‍ഷം മുമ്പ് ഏറ്റെടുത്ത വസ്തുവിന്റെ വില നല്‍കണമെന്ന് ആവശ്യപ്പെട്ട് ഐ.ആര്.ഇ ഉദ്യോഗസ്ഥരോട് സംസാരിച്ച കരള്‍ രോഗിയായ പ്രദേശവാസിയെ കരുനാഗപ്പള്ളി സി.ഐ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന ആരോപണത്തെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. കൊല്ലം ജില്ലാ പൊലിസ് സൂപ്രണ്ട് രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മിഷന് അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. ആലപ്പാട് സ്വദേശി രമണന് നല്കിയ പരാതിയിലാണ് നടപടി. കരള്‍ രോഗത്തിന് ചികിത്സ നടത്താന്‍ വേണ്ടിയാണ് രമണന് വസ്തുവിന്റെ പണം ആവശ്യപ്പെട്ടത്. ഏഴ് വര്‍ഷം മുമ്പ് ഏറ്റെടുത്ത ഭൂമിയുടെ വില നല്‍കാത്തതാണ് പരാതിക്കിടയാക്കിയതെന്ന് കമ്മിഷന് ഉത്തരവില്‍ പറഞ്ഞു. ചികിത്സാ ചെലവിനും മറ്റുമായി ഭൂമിയുടെ വില ആവശ്യപ്പെടുന്നത് അന്യായമോ അക്രമമോ അല്ല. ഇത് സംബന്ധിച്ച് പരാതികള്‍ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിട്ടുണ്ടെങ്കില്‍ കാലവിളംബരം കൂടാതെ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കമ്മിഷന് ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. വെള്ളനാത്തുരുത്തിലെ ഐ.ആര്.ഇ ഖനന സ്ഥലത്ത് കഴിഞ്ഞ ഫെബ്രുവരി 21 നായിരുന്നു സംഭവം. കമ്മീഷന് കരുനാഗപ്പള്ളി പൊലിസില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. സംഘര്‍ഷം തടയുന്നതിന് വേണ്ടിയാണ് പരാതിക്കാരനെ അറസ്റ്റ് ചെയ്തതെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ പൊലിസ് മര്‍ദ്ദനമേറ്റ ശേഷം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ പരാതിക്കാരന് എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തുടരുകയാണെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."