HOME
DETAILS
MAL
അധ്യക്ഷ പദവിയിലേക്കില്ലെന്ന് പ്രിയങ്കാ ഗാന്ധി
backup
July 24 2019 | 20:07 PM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി. ഇക്കാര്യം പ്രിയങ്ക മുതിര്‍ന്ന നേതാക്കളെ അറിയിച്ചു. ഇതോടെ പാര്‍ട്ടി അധ്യക്ഷപദവിയിലേക്ക് നെഹ്റു കുടുംബത്തിന്റെ പേരിലൂന്നിയ ചര്‍ച്ചകള്‍ അവസാനിച്ചു. പുതിയ സാഹചര്യത്തില്‍ പ്രവര്‍ത്തകസമിതി ഉടന്‍ ചേര്‍ന്ന് അധ്യക്ഷനെ സംബന്ധിച്ച തീരുമാനമെടുക്കും.
രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചതോടെ പ്രിയങ്കചുമതല ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന നേതാക്കളില്‍ നിന്ന് ഉള്‍പ്പെടെ ആവശ്യം ശക്തമായിരുന്നു. ഈ ആവശ്യം പ്രവര്‍ത്തക സമിതിയില്‍ ഉന്നയിക്കാനായിരുന്നു നേതാക്കളുടെ നീക്കം. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഇപ്പോഴുള്ള ചുമതലയുമായി മുന്നോട്ട് പോകാനാണ് താല്പര്യമെന്നും മറ്റ് പദവികളിലേക്കില്ലെന്നും പ്രിയങ്ക അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."