കശാപ്പ് നിയന്ത്രണം; കേന്ദ്ര തീരുമാനം അംഗീകരിക്കില്ലെന്ന് മമതാ ബാനര്‍ജിയും
കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധന നിയമത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രംഗത്ത്.
''കേന്ദ്രത്തിന്റെ തീരുമാനം ഞങ്ങള്‍ അംഗീകരിക്കില്ല, ഇത് ഭരണഘടനാ വിരുദ്ധമാണ്, ഞങ്ങളതിനെ നിയമപരമായി നേരിടും. ഇത് കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്നല്ല, കോണ്‍കറന്റ് ലിസ്റ്റില്‍പ്പെടുന്നതാണ്. എങ്ങനെയാണ് അതിനെ തകര്‍ക്കാനാവുക? ആരെന്തു തിന്നണമെന്നും ആരെന്തു ധരിക്കണമെന്നും തീരുമാനിക്കാന്‍ അവര്‍ ആരാണ്?''- സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അവര്‍ ആക്രോശിച്ചു.
മതേതര പാര്‍ട്ടികള്‍ ഈ തീരുമാനത്തിനെതിരാണെന്നും രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ ഇക്കാര്യത്തില്‍ പൊതുസമ്മതത്തിലെത്തിക്കാന്‍ ശ്രമിക്കുമെന്നും മമത പറഞ്ഞു.
ഉത്തരവ് വന്നയുടനെ തന്നെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. നാഗ്പൂരില്‍ നിന്നോ ന്യൂഡല്‍ഹിയില്‍ നിന്നോ കേരളത്തിന് പഠിക്കേണ്ടതില്ലെന്നും പിണറായി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."