വരുവിന്‍ നമുക്ക് പാപം ചെയ്യാം
മലയാള ഭാവുകത്വത്തിന്റെ നവീന മുഖം ആവിഷ്‌കരിക്കുന്ന എട്ടു കഥകളുടെ സമാഹാരം. പുതിയ കാലത്തിന്റെ സങ്കീര്‍ണതകള്‍ക്കപ്പുറം ദാര്‍ശനികമായ ചില വീക്ഷണങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പ്രമേയം. ഉറപ്പുള്ള ഭാഷയും അവതരണവും. അവതാരിക: രഘുനാഥന്‍ പറളി.
ദി സൈക്കോ
അജിത്ത് ടി തോമസ്
ഒലിവ്
RS - 130.00
ഭീതിയുടെ സൗന്ദര്യശാസ്ത്രം കൊï് ലോക ചലച്ചിത്രപ്രേക്ഷകരെ കൈയിലെടുത്ത ആല്‍ഫ്രഡ് ഹിച്ച് കോക്കിന്റെ വിഖ്യാതചിത്രമായ സൈക്കോയുടെയും മൂന്നു തുടര്‍ചിത്രങ്ങളുടെയും നോവല്‍ ആവിഷ്‌കാരം. ക്രൈം, അപസര്‍പ്പക നോവലുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കുള്ള പ്രമേയം.
വീണ്ടും പത്മതീര്‍ഥക്കരയില്‍
ജി ശേഖരന്‍ നായര്‍
മാതൃഭൂമി
RS - 80.00
രാഷ്ട്രീയ സാമൂഹിക വിഷയങ്ങള്‍ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. ഇ.വി കൃഷ്ണപിള്ളയും സഞ്ജയനും മുതലുള്ള ആക്ഷേപ എഴുത്തുവഴിയിലെ ശ്രദ്ധേയമായ മുഴക്കം. അവതാരിക: സി.പി നായര്‍.
സ്ത്രീ, സ്‌നേഹം, ഭംഗി ഉന്നതരുടെ വീക്ഷണം
റിയാസ് ഫൈസി വെള്ളില
ശറഫി പബ്ലിക്കേഷന്‍സ്
RS - 50.00
സ്ത്രീകളെ കുറിച്ച് പുരാതന കാലം മുതല്‍ നിലനില്‍ക്കുന്ന ചൊല്ലുകള്‍, വിവിധ സങ്കല്‍പ്പങ്ങള്‍, പ്രമുഖരുടെ വചനങ്ങള്‍ തുടങ്ങിയവയുടെ സമാഹാരം. ഉദ്ധരിച്ച മുഴുവന്‍ വാചകങ്ങളും അറബിയിലും നല്‍കിയിരിക്കുന്നു.
സോക്രട്ടീസും കോഴിയും
സച്ചിദാനന്ദന്‍
ഹരിതം
RS - 65.00
സുഗതകുമാരിയോട്, മുടിയനായ പുത്രന്‍, കാക്കകള്‍, ഞങ്ങളുടെ ദൈവങ്ങള്‍, ഇരിങ്ങാലക്കുട തുടങ്ങി സച്ചിദാനന്ദന്റെ ശ്രദ്ധേയമായ 20 കവിതകളുടെ സമാഹാരം. മലയാളിയുടെ കവിതാ വായനയെ ചൂടുപിടിപ്പിക്കുന്ന എക്കാലത്തെയും മികച്ച രചനകള്‍.
ദൃക്‌സാക്ഷി
സി രാധാകൃഷ്ണന്‍
സൈന്ധവ
RS - 70.00
ആധുനിക മനുഷ്യന്റെ ജീവിത പ്രതിസന്ധികളും സങ്കീര്‍ണാവസ്ഥകളും ദുരന്തമായി പരിണമിക്കുന്ന പ്രമേയം ആവിഷ്‌കരിക്കുന്ന നോവല്‍. ജീവിതത്തോടുള്ള പൂര്‍ണമായ പ്രതിബദ്ധതയും ഭാഷയോടുള്ള ദാര്‍ശനിക സമീപനവും ഇതില്‍ തെളിയുന്നതു കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."