കൂട്ടാലിടയില്‍ നെല്‍വയല്‍ മണ്ണിട്ട് നികത്തി ഗെയില്‍ റോഡ് നിര്‍മിക്കുന്നു
നടുവണ്ണൂര്‍: വയലില്‍ മണ്ണിട്ടു നികത്തി കൂട്ടാലിട അക്കരമുണ്ട്യാടി അഴോത്ത്താഴെയില് ഗെയില്‍ റോഡ് നിര്‍മിക്കുന്നു. കര്‍ഷകരുടെയും നാട്ടുകാരുടെയും നെല്‍വയല്‍ ഉടമകളുടെയും എതിര്‍പ്പുകളും പ്രതിഷേധങ്ങളും അവഗണിച്ചാണു പ്രവൃത്തി നടക്കുന്നത്. നിലവില്‍ നെല്ല്, വാഴ, കപ്പ തുടങ്ങിയ കൃഷികള്‍ വ്യാപകമായി നടക്കുന്ന വയലാണ് മണ്ണിട്ടു നികത്തുന്നത്.
വാകയാട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്ഥിതിചെയ്യുന്ന കുന്നിന്മുകളില്നിന്നാണ് മണ്ണെടുത്ത് വയലില്‍ തള്ളുന്നത്.
വര്‍ഷത്തില്‍ മൂന്നുതവണ നെല്‍കൃഷിയും മറ്റു കൃഷികളും നടത്തുന്ന വെള്ളം നിറഞ്ഞുനില്ക്കുന്ന ഈ വയലുകള്‍ വ്യാപകമായി നികത്തുകയാണിപ്പോള്. വയലുകള്‍ കൃഷിയോഗ്യമല്ലാതാവുകയും പരിസരത്തെ വീടുകളിലെ കിണറുകളിലെ കുടിവെള്ളം വറ്റുകയും ചെയ്യുന്ന ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്ന പ്രവൃത്തികളാണ് നടന്നുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."