ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് നേരെ അക്രമം: പരാതി നല്കി
കോഴിക്കോട്: ഓണ്‍ലൈന്‍ ടാക്സികളെ ആക്രമിക്കുന്നത് പൊതുജനങ്ങളുടെ ചുരുങ്ങിയ ചെലവിലും സുരക്ഷിതവും ആയ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഹീനമായ ക്രിമിനല്‍ കുറ്റമാണെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി.
ഓണ്‍ലൈന്‍ ടാക്സികളുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഉതകുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ പൊതുജനങ്ങളെ കൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള ശക്തമായ സമരമുറകളുമായി മുന്നോട്ടു പോകേണ്ടിവരുമെന്നും കാലിക്കറ്റ് ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു.പൊലിസ് കമ്മിഷണര്‍, റീജിയണല്‍ ട്രാന്‍സ്പോര്‍ട് ഓഫിസര്‍ എന്നിവര്‍ക്കും ഇത് സംബന്ധിച്ച് നിവേദനം നല്‍കിയതായും ചേംബര്‍ ഭാരവാഹികള്‍ അറിയിച്ചു.
ചേംബര്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് പി.എ ആസിഫ് അധ്യക്ഷനായി. സെക്രട്ടറി രാജേഷ് കുഞ്ഞപ്പന്, ട്രഷറര്‍ എം.കെ നാസര്‍ മുന്‍ പ്രസിഡണ്ട് ഐപ്പ് തോമസ്, വൈസ് പ്രസിഡണ്ട് ഡോ.എ.എം ഷെരീഫ്, ടി.പിഅഹമ്മദ് കോയ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."