യു.ഡി.എഫ് സെക്രട്ടറിയറ്റ് ഉപരോധം ആരംഭിച്ചു
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത സെക്രട്ടറിയറ്റ് ഉപരോധത്തിന് തുടക്കം. രാവിലെ ആറിന് ആരംഭിച്ച ഉപരോധം ഉച്ചവരെ തുടരം. രാവിലെ തന്നെ എത്തിയ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റിലേക്ക് പ്രവേശിക്കാനുള്ള പ്രധാന ഗേറ്റുകളെല്ലാം ഉപരോധിക്കുകയാണ്.
ഉപരോധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നേതാക്കള്‍ എത്തിയതിന് ശേഷം രാവിലെ എട്ട് മണിയോടുകൂടി ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന അക്രമസംഭവങ്ങളിള്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, പി.എസ്.സി പരീക്ഷയുടെ വിശ്വാസ്യത വീണ്ടെടുക്കുക, ഉത്തരക്കടലാസ് ചേര്‍ച്ച അടക്കുമള്ള വിഷയങ്ങളില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഉന്നയിച്ചാണ് യു.ഡി.എഫ് ഉപരോധം സംഘടിപ്പിച്ചത്.
സമരത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ വലിയ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രവേശിക്കുന്ന കന്റോണ്‍മെന്റ് ഗേറ്റിന് സമീപം പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."