HOME
DETAILS

മത്സ്യോത്സവത്തിന് കൊടിയിറക്കം

  
backup
May 29 2017 | 20:05 PM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%9f-2


കൊല്ലം: തീരമേഖലയുടെ ശക്തി വിളംബരം ചെയ്ത് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കൊല്ലത്ത് നടന്ന മത്സ്യോത്സവത്തിന് കൊടിയിറങ്ങി. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മത്സ്യ വകുപ്പും വിവിധ ഏജന്‍സികളും ചേര്‍ന്ന് സംഘടിപ്പിച്ച മേളയിലേക്ക് പതിനാറായിരത്തിലേറെപ്പേരാണ് ഒഴുകിയെത്തിയത്. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം പൊതുജനങ്ങളും മത്സ്യോത്സവത്തിന്റെ വിജയത്തില്‍ പങ്കാളികളായി.
മത്സ്യത്തൊഴിലാളി വനിതാ പ്രവര്‍ത്തക ഗ്രൂപ്പുകളുടെ രണ്ടായിരത്തി അഞ്ഞൂറിലധികം അംഗങ്ങളും പങ്കെടുത്തു. മത്സ്യ കര്‍ഷക സംഗമത്തില്‍ 1657 കര്‍ഷകര്‍ എത്തിച്ചേര്‍ന്നിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളി വനിതകള്‍ക്കും മത്സ്യ കര്‍ഷകര്‍ക്കുമായി 1.69 കോടി രൂപയുടെ ധനസഹായവും വിതരണം ചെയ്തു. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ നടന്ന മത്സ്യ അദാലത്തില്‍ പരാതി പരിഹാരത്തിന് നടപടികളും സ്വീകരിച്ചു. പ്രദര്‍ശനത്തില്‍ ഏറ്റവും ശ്രദ്ധയാകാര്‍ഷിച്ച അക്വേറിയം വിഭാഗത്തില്‍ 75 ഇനത്തിലധികം വര്‍ണ മത്സ്യങ്ങളെയാണ് പ്രദര്‍ശിപ്പിച്ചത്. മത്സ്യഫെഡ്, സാഫ്, കാഷ്യൂ കോര്‍പ്പറേഷന്‍, കാപ്പെക്‌സ്, മില്‍മ, തീരദേശ വികസന കോര്‍പ്പറേഷന്‍, ഫുഡ് കോര്‍ട്ട് എന്നിവിടങ്ങളിലായി ഏഴു ലക്ഷത്തിലധികം രൂപയുടെ വിപണനമാണ് നടന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഫിഷറീസ് വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെയും സ്റ്റാളുകള്‍ ശ്രദ്ധേയമായി.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പവലിയനില്‍ ഡോക്യൂമെന്ററി പ്രദര്‍ശനം, വികസന ചിത്ര പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ വിവരിക്കുന്ന ലഘുലേഖകളും പവലിയനില്‍ വിതരണം ചെയ്തു. നൂതന മത്സ്യകൃഷി സാധ്യതകള്‍, ഉത്തരവാദിത്വ മത്സ്യബന്ധനം, മത്സ്യ സമ്പത്ത് സംരക്ഷണം, തീര സംരക്ഷണം, മത്സ്യത്തൊഴിലാളി സുരക്ഷ, മത്സ്യ വിപണനവും സഹകരണ മേഖലയും, മത്സ്യം കൈകാര്യം ചെയ്യുന്നതിനുള്ള രീതികള്‍, കര്‍ഷകര്‍ക്കുള്ള സംശയ നിവാരണം, മത്സ്യ രംഗത്തെ അറിവുകളുടെ വിനിമയം തുടങ്ങി നിരവധി വിഷയങ്ങളില്‍ നടന്ന സെമിനാറുകളില്‍ വിദഗ്ധര്‍ ആശയങ്ങള്‍ പങ്കുവച്ചു. മത്സ്യത്തൊഴിലാളികളുടെയും കുട്ടികളുടെയും വിവിധ കാലാപരിപാടികള്‍ മത്സ്യോത്സവത്തിന്റെ ഭാഗമായി.
ഇന്നലെ നടന്ന മത്സ്യത്തൊഴിലാളി കൂട്ടായ്മയും ഏകദിന സെമിനാറും മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി പി ചിത്തരജ്ഞന്‍ അധ്യക്ഷനായി. ഫിഷറീസ് സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം എച്ച് ബേയ്‌സില്‍ ലാല്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കമ്മീഷണര്‍ കെ എ സൈറാ ബാനു, മത്സ്യഫെഡ് എം.ഡി ഡോ. ലോറന്‍സ് ഹാരോള്‍ഡ്, പി സഹദേവന്‍, കെ എന്‍ സജീവ്, സയന്റിസ്റ്റ് സി രാമചന്ദ്രന്‍, ഡോ കെ അശോക് കുമാര്‍, എന്‍ ടോമി, ജി ശാന്തകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി എസ് പ്രിയദര്‍ശന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അഡീഷണല്‍ ഡയറക്ടര്‍ കെ.എം ലതി, ജോയിന്റ് ഡയറക്ടര്‍ ആര്‍ സന്ധ്യ, ഡെപ്യൂട്ടി ഡയറക്ടര്‍ സി.റ്റി സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ശ്രീരാമന്റെ പേരില്‍ വോട്ടഭ്യര്‍ഥന; സുരേഷ് ഗോപിക്ക് വക്കീല്‍ നോട്ടീസ്

Kerala
  •  a month ago
No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  a month ago
No Image

ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിത്തം; ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

Kerala
  •  a month ago
No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago