HOME
DETAILS
MAL
കശാപ്പ് നിരോധനത്തിനെതിരേ ധര്‍ണ നടത്തി
backup
May 29 2017 | 20:05 PM
തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിരോധം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏജീസ് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. മുന്‍ പി.എ.സി അംഗം കായിക്കര ബാബു ഉദ്ഘാടനം ചെയ്തു. കശാപ്പ് നിരോധനം ഭരണഘടനാ വിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ. എ. നിസാറുദ്ദീന്‍ അധ്യക്ഷനായി. അഡ്വ. എ.എം.കെ നൗഫല്‍, അഡ്വ. പാച്ചല്ലൂര്‍ നുജുമുദ്ദീന്‍, കരമന സലീം, എ.എല്‍ നിസാര്‍, അബ്ദുല്‍ഹാദി, യൂസഫ് ഖാന്, നിസാമുദ്ദീന്‍, എ.എല്‍.എം കാസിം, എന്‍.എം ഇസ്മാഈല്‍ മൗലവി, എം.എ ജലീല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."