HOME
DETAILS

സ്ഥാപക ദിന ചടങ്ങുകളില്‍ ശ്രദ്ധേയമായി സച്ചിന്റെ അസാന്നിധ്യം; രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും അസ്വാരസ്യം?

  
backup
December 29 2020 | 07:12 AM

national-congress-rajasthan-saga-continues-pilot-maintains-distance-from-jaipur-2020

ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും അസ്വാരസ്യം ഉയരുന്നു. കോണ്‍ഗ്രസിന്റെ സ്ഥാപകദിനത്തോട് അനുബന്ധിച്ച് ജയ്പൂരില്‍ നടന്ന പരിപാടികളില്‍ നിന്ന് രാജസ്ഥാന്‍ മുന്‍ ഉപ മുഖ്യമന്ത്രിയും രാജസ്ഥാന്‍ പ്രദേശ് കമ്മിറ്റി പ്രസിഡന്റുമായ സച്ചിന്‍ പൈലറ്റ് വിട്ടുനിന്നതാണ് ഈ വിലയിരുത്തലിന് ഹേതുവായത്.

കോണ്‍ഗ്രസിന്റെ 136ാം സ്ഥാപക ദിന പരിപാടി തിങ്കളാഴ്ച ഡല്‍ഹിയിലെ സെന്‍ട്രല്‍ ഓഫിസിലും രാജ്യത്തുടനീളമുള്ള സംസ്ഥാന ആസ്ഥാനങ്ങളിലും ആഘോഷിച്ചിരുന്നു. എന്നാല്‍ രാജസ്ഥാനിലെ പാര്‍ട്ടി ആഘോഷം ഒഴിവാക്കി ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് സച്ചിന്‍പങ്കെടുത്തത്.

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സച്ചിന്‍ പൈലറ്റും 18 എം.എല്‍.എമാരും കോണ്‍ഗ്രസ് വിട്ടുപുറത്തുപോയത്. സച്ചിന്റെ നടപടി ഏതാണ്ട് ഒരുമാസക്കാലത്തോളം രാജസ്ഥാന്‍ കോണ്‍ഗ്രസിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിരുന്നു.

പിന്നീട് കോണ്‍ഗ്രസ് ഉന്നത നേതൃത്വം ഇടപെട്ടാണ് സച്ചിനെയും എം.എല്‍.എമാരേയും തിരിച്ച് പാര്‍ട്ടിക്കകത്ത് എത്തിച്ചത്. അശോക് ഗെഹ്‌ലോട്ടിന് ഈ വിഷയത്തില്‍ അതൃപ്തിയുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് നേതൃത്വം സച്ചിനൊപ്പം നില്‍ക്കുകയായിരുന്നു.

സച്ചിന്‍ പക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ കോണ്‍ഗ്രസ് മൂന്നംഗ സമിതിയെ നിയമിക്കുകയും, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയെ നീക്കം ചെയ്യുക എന്ന പൈലറ്റിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് സോണിയ ഗാന്ധി അംഗീകരിക്കുകയും ചെയ്തിരുന്നു. സംസ്ഥാന പാര്‍ട്ടിയുടെ പുതിയ മേധാവിയായി അജയ് മാക്കനെ നിയമിക്കുകയും ചെയ്തിരുന്നു.

സച്ചിന്റെ തിരിച്ചുവരവ് കോണ്‍ഗ്രസിന് വലിയ ആശ്വാസമാണ് നല്‍കിയത്. തിരിച്ചെത്തിയ സച്ചിനും കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിശ്വാസം അര്‍പ്പിച്ചിരുന്നു. വരും ദിവസങ്ങളില്‍ നല്ല ഫലങ്ങള്‍ പുറത്തുവരുമെന്നായിരുന്നു സച്ചിന്‍ പറഞ്ഞിരുന്നത്.

എന്നാല്‍ സച്ചിന്‍ തിരിച്ചെത്തിയിട്ടും പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ ഭാഗത്തുനിന്ന് കാര്യമായ നീക്കമൊന്നും ഉണ്ടായിട്ടില്ല. ഇതിന് പിന്നാലെ സമിതിയുടെ ഭാഗത്തുനിന്നുള്ള പെട്ടെന്നുള്ള നടപടിക്കായി സച്ചിന്‍ പൈലറ്റ് തന്നെ രംഗത്തുവന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago
No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  2 months ago
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago