HOME
DETAILS
MAL
കസ്റ്റഡി മരണകേസ്: പ്രതികളായ പൊലിസുകാരുടെ ജാമ്യാപേക്ഷ തള്ളി
backup
July 25 2019 | 10:07 AM
തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണകേസിലെ ഒന്നും നാലും പ്രതികളായ പൊലിസ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ കോടതി തള്ളി. തൊടുപുഴ ജില്ലാ സെഷന്‍സ് കോടതിയാണ് തള്ളിയത്.
നെടുങ്കണ്ടം മുന്‍ എസ്.ഐ സാബുവിന്റെയും പൊലിസ് ഡ്രൈവര്‍ സജീവ് ആന്റണിയുടെയും ജാമ്യാപേക്ഷകളാണ് തള്ളിയത്. ഇനി ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. ക്രൈംബ്രാഞ്ച് ബുധനാഴ്ച അറസ്റ്റ് ചെയ്ത എ.എസ്.ഐ റോയി പി.വര്‍ഗീസ്, സി.പി.ഒ ജിതിന് കെ.ജോര്‍ജ്, ഹോം ഗാര്‍ഡ് കെ.എം ജയിംസ് എന്നിവരെ പീരുമേട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കസ്റ്റഡി മരണത്തില്‍ ഇതുവരെ ഏഴ് പൊലിസ് ഉദ്യോഗസ്ഥരെയാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."