HOME
DETAILS

ഹജ്ജ് വിസ വില്‍പന തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി സഊദി ഹജ്ജ് മന്ത്രാലയം

  
backup
July 31 2016 | 15:07 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b8-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa

റിയാദ്: ഹജ്ജ് വിസ വില്‍പനയുമായി വിവിധ തരത്തിലുള്ള തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ടെന്നും അത്തരത്തിലുള്ള വ്യാജ ഓഫറുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഹജ്ജ് വിസകള്‍ ലഭ്യമാണെന്ന് അവകാശപ്പെട്ട് വിവിധ സാമൂഹിക മാധ്യമങ്ങളില്‍ പല തരത്തിലുള്ള തട്ടിപ്പു പരസ്യങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് മുന്നറിയിപ്പുമായി സഊദി ഹജ്ജ് ഉംറ മന്ത്രാലയം രംഗത്തെത്തിയത്.

തീര്‍ഥാടകര്‍ ഇത്തരത്തിലുള്ള പരസ്യങ്ങളുടെ

ഹജ്ജ് വിസകള്‍ ലഭിക്കുന്നത് ഹജ്ജ് ഉംറ മന്ത്രാലയത്തില്‍ നിന്നാണ്. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഇട്രാക് സംവിധാനത്തിലുടെയാണ് ഇപ്പോള്‍ വിസകള്‍ ലഭ്യമാകുന്നത്. ഹജ്ജ് വിസകള്‍ ലഭ്യമാണെന്ന് പ്രചരിക്കുന്ന പരസ്യങ്ങളിലും കിംവദന്തികളിലും കുടുങ്ങരുത്. മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് വിസ വില്‍പനയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മന്ത്രാലയത്തെ അറിയിക്കാന്‍ ഫോണ്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.          
   
 ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ കണ്ടാല്‍ സഊദിക്കകത്തു നിന്നുള്ളവര്‍ 800 430 4444 എന്ന നമ്പറിലും വിദേശത്തു നിന്നുള്ളവര്‍ 00966 92000 28 14 എന്ന നമ്പറിലും അറിയിക്കണമെന്നും സഊദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് മന്ത്രാലയ വെബ്‌സൈറ്റ് മുഖേനയും പരാതികള്‍ നല്‍കാവുന്നതാണ്.

ഓരോ ദിവസവും ഹജ്ജ് വിസകള്‍ സ്റ്റാംപ് ചെയ്യുന്നതോടെ അവരുടെ മുഴുവന്‍ വിവരങ്ങളും അതതു സമയങ്ങളില്‍ മന്ത്രാലയം അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. ഹജ് വിസാ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് ഹജ്ജ് കാര്യ ഓഫീസുകളോട് ഹജ്ജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago