ട്രെയിനിലും വേണം വെയിസ്റ്റ് ബോക്‌സ്
ട്രെയിന്‍ ഗതാഗതം കേരളത്തിലെ ഗതാഗത സൗകര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. നിരവധി ആളുകള്‍ ഒരേസമയം ഒരു വാഹനത്തില്‍ യാത്ര ചെയ്യുന്നതിനാല്‍ വായു മലിനീകരണ തോത് കുറയ്ക്കാന്‍ ട്രെയിനുകള്‍ക്കാകുന്നു. എങ്കിലും ട്രെയിന്‍ യാത്രക്കാര്‍ ഭക്ഷണ, പാനീയങ്ങള്‍ക്ക് ശേഷം പുറംതള്ളുന്ന പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളും ചെറിയ തോതിലല്ല പരിസ്ഥിതിക്ക് ദുരന്തമുണ്ടാക്കുന്നത്. ദീര്‍ഘദൂരം യാത്ര ചെയ്യുന്ന യാത്രക്കാരെ സംബന്ധിച്ചിടത്തോളം ട്രെയിനില്‍ നിന്നു ഭക്ഷണം ഒഴിവാക്കണം എന്ന് പറയുന്നതും ന്യായമല്ല. അതിനാല്‍ പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും റീസൈക്കിള്‍ ചെയ്യാനുള്ള നടപടികളാണെടുക്കേണ്ടത്. എല്ലാ ബോഗികളിലും നിശ്ചിത എണ്ണം വെയിസ്റ്റ് ബോക്‌സുകള്‍ സ്ഥാപിക്കുകയും അതില്‍ നിക്ഷേപിക്കാനും ജനലിലൂടെ പുറം തള്ളരുത് എന്ന മുന്നറിയിപ്പു നല്‍കുന്നതിലൂടെ വലിയ പരിസ്ഥിതി നാശത്തില്‍ നിന്നു നമുക്ക് രക്ഷ നേടാനും സാധിക്കും.നിശ്ചിത സ്റ്റേഷനുകളില്‍ വച്ച് അതില്‍നിന്നു വെയിസ്റ്റുകള്‍ മാറ്റി പുനഃക്രമീകരിക്കാനും തയ്യാറാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."