HOME
DETAILS

എസ്.കെ.എസ്.എസ്.എഫിന് വീണ്ടും ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം

  
backup
July 25, 2019 | 7:07 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f

 

ഹൈദരാബാദ്: ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ സംഘടിപ്പിച്ച രണ്ട് ദിവസത്തെ ലോക അഭയാര്‍ഥി ദിനാചരണത്തില്‍ എസ്.കെ.എസ്.എസ്.എഫിന് പ്രത്യേക അംഗീകാരം. രണ്ടാം തവണയാണ് എസ്.കെ.എസ്.എസ്.എഫ് ഈ ബഹുമതിക്ക് അര്‍ഹത നേടുന്നത്. യു.എന്‍.എച്ച്.സി.ആറിന്റെയും സേവ് ദ ചില്‍ഡ്രന്‍ എന്ന സംഘടനയുടെയും ആഭിമുഖ്യത്തില്‍ ഹൈദരാബാദിലെ ഗച്ചിബോളിയില്‍ രണ്ട് ദിവസമായി നടന്ന അഭയാര്‍ഥി ദിനാചരണ പരിപാടിയിലാണ് ഹൈദരാബാദിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാംപുകളില്‍ മികച്ച സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സന്നദ്ധ സംഘടനകളെ അനുമോദിച്ചത്.
വളരെ ശോചനീയമായ അവസ്ഥയിലുള്ള അഭയാര്‍ഥി ക്യാംപുകളില്‍ രണ്ടു വര്‍ഷത്തോളമായി വിവിധ തരത്തിലുള്ള വിദ്യാഭ്യാസ - സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എസ്.കെ.എസ്.എസ്.എഫ് ഫോര്‍വേഡ് ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തുന്നുണ്ട്. ഈയടുത്തായി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുവേണ്ടി എജ്യുപവര്‍ എന്ന ഒരു പുതിയ പദ്ധതിക്ക് സംഘടന തുടക്കം കുറിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് പഠന സാമഗ്രികള്‍ വിതരണം ചെയ്യുക, യാത്രാ സൗകര്യം ഏര്‍പ്പെടുത്തുക, ഉപരിപഠനം പ്രോത്സാഹിപ്പിക്കുന്നതിന് സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയാണ് ഇതിന്റെ ഭാഗമായി ക്യാംപുകളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും മികച്ച പ്രതികരണമാണ് ഈ പദ്ധതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പുറമെ വിധവകള്‍ക്ക് ധനസഹായം, ശുദ്ധ ജല പ്ലാന്റുകള്‍ തുടങ്ങിയ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി കമ്മിഷന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിപാടിയില്‍ പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ഡോ. മംത രഘുവീരില്‍നിന്ന് എസ്.കെ.എസ്.എസ്.എഫ് ഹൈദരാബാദ് ചാപ്റ്റര്‍ ജന. സെക്രട്ടറി നിസാം ഹുദവി ഉപഹാരം ഏറ്റുവാങ്ങി. സോണിക്കുട്ടി ജോര്‍ജ്, ശ്യാമള റാണി, പ്രൊഫ.ചന്ദ്രശേഖര്‍, മുഷ്താഖ് ഹുദവി സന്നിഹിതരായിരുന്നു. അഭയാര്‍ഥികളുടെ സാമൂഹിക ശാക്തീകരണത്തിനായി തുടര്‍ന്നും ക്രിയാത്മക പദ്ധതികളുമായി മുന്നോട്ടു പോകാനാണ് സംഘടനയുടെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി നേതൃത്വത്തിൽ അറേബ്യൻ കടലിൽ വൻ മയക്കുമരുന്ന് വേട്ട: പിടികൂടിയത് 1 ബില്യൺ ഡോളർ വിലമതിക്കുന്ന മയക്കുമരുന്ന്

Saudi-arabia
  •  12 days ago
No Image

ഇന്ത്യക്ക് നഷ്ടമായത് 'നാടൻ' പരസ്യങ്ങളുടെ സ്രഷ്ടാവിനെ: പീയുഷ് പാണ്ഡെ എന്ന പരസ്യ ലോകത്തെ അതികായനെ ഓർക്കുമ്പോൾ

National
  •  12 days ago
No Image

പ്രവാസികളെ ലക്ഷ്യമിട്ട് കവർച്ചകൾ നടത്തിയ അറബ് സംഘം പിടിയിൽ: പിടിയിലായത് രണ്ട് കുട്ടികളുൾപ്പെടെ മൂന്ന് പേർ

Kuwait
  •  12 days ago
No Image

ചെല്ലാനത്ത് മത്സ്യബന്ധനത്തിന് പോയ അഞ്ച് തൊഴിലാളികളെ കാണാതായി; തീരസംരക്ഷണ സേനയും നാവികസേനയും തിരച്ചിൽ ആരംഭിച്ചു

Kerala
  •  12 days ago
No Image

ദുബൈ റൺ 2025 നവംബർ 23ന്; നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങൾ

uae
  •  12 days ago
No Image

രാഷ്ട്രപതിയുടെ സന്ദർശനം: ഗതാഗത നിയമം ലംഘിച്ച് പൊലിസിനെ വെട്ടിച്ച് കടന്നുപോയ മൂവർ സംഘം അറസ്റ്റിൽ

Kerala
  •  12 days ago
No Image

മെസിയുടെയും റൊണാൾഡോയെയും ഗോൾ റെക്കോർഡ് തകർത്തു; വമ്പൻ നേട്ടത്തിൽ സൂപ്പർതാരം

Football
  •  12 days ago
No Image

ദീപാവലിക്ക് സമ്മാനം നൽകിയില്ല: ചോദ്യം ചെയ്ത തൊഴിലാളിയെ കടയുടമയും സുഹൃത്തുക്കളും ചേർന്ന് കുത്തിക്കൊന്നു; ആറ് പേർ അറസ്റ്റിൽ

National
  •  12 days ago
No Image

“റീട്ടെയിൽ സുകൂക്” സംരംഭത്തിന് തുടക്കമിട്ട് യുഎഇ; പൗരന്മാർക്കും താമസക്കാർക്കും ഇനി സർക്കാർ പിന്തുണയുള്ള ട്രഷറി സുകൂക്കിൽ നിക്ഷേപം നടത്താം

uae
  •  12 days ago
No Image

രോഹിത്തും ശ്രേയസുമല്ല! ആ താരം ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടും: മൈക്കൽ ക്ലർക്ക്

Cricket
  •  12 days ago