കര്‍ഷകരുടെ ഓണമായ ആയില്യ ദിനത്തില്‍ ജലപാനം ഉപേക്ഷിച്ച് കര്‍ഷകര്‍
പാലക്കാട്: വിളയുണക്കത്തിന്റെയും സാമ്പത്തിക നഷ്ടത്തിന്റെയും കടബാധ്യതയുടെയും അനുഭവങ്ങളും ആകുലതകളും പങ്കുെവെച്ചും ജലപാനം ഉപേക്ഷിച്ചും കര്‍ഷകര്‍ സമര പന്തലില്‍ ഒത്തുചേര്‍ന്നു.കിന്‍ഫ്ര പൈപ്പ് ലൈന്‍ വിരുദ്ധ സമരസമിതിയാണ് വ്യവസായിക ജലചൂഷണത്തിനെതിരര സിവില്‍ സ്‌റേറഷനു മുന്നില്‍ ജലപാനരഹിത സമരം സംഘടിപ്പിച്ചത് .
കര്‍ഷകരുടെ ഓണമായ ' ആയില്യ' ദിനത്തില്‍ സമൃദ്ധമായി സദ്യയുണ്ണെണ്ട കര്‍ഷകര്‍ ജലപാനം ഉപേക്ഷിച്ച് സമരത്തിറങ്ങേണ്ടി വന്നത് അതിജീവനത്തിനും നിലനില്പിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ്. മുപ്പുവല്‍ കൃഷി ചെയ്തിരുന്ന കൃഷിയിടങ്ങളില്‍ ജലക്ഷാമം മൂലം ഒരു വിള പൊലും കൃഷി ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.മുന്‍ കാലങ്ങളില്‍ 90 ദിവസം ലഭിച്ചിരുന്ന മലമ്പുഴ വെള്ളം കഴിഞ്ഞ വര്‍ഷം 27 ദിവസമായി ചുരുങ്ങിയിരുന്നു.
കൃഷിക്ക് മുന്‍ഗണന നല്കണമെന്ന ഹൈക്കോടതി ഉത്തരവു് നിലനില്‌ക്കേ കിന്‍ഫ്രയിലേക്ക് പ്രതിവര്‍ഷം 912 കോടി ലിറ്റര്‍ ജലമെത്തിക്കാനുള്ള പൈപ്പ് ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കര്‍ഷക സമരം ആവശ്യപ്പെട്ടു.കിന്‍ഫ്ര പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കഞ്ചിക്കോട് വ്യവസായ മേഖലയിലേക്ക് കണക്കില്ലാതെ ജലമൊഴുകും. അതൊടെ കാര്‍ഷിക മേഖല പരിപൂര്‍ണ്ണമായി തകരും
സമരസമിതി ചെയര്‍മാന്‍ ജി.ശിവരാജന്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ബോബന്‍ മാട്ടുമന്ത അധ്യക്ഷനായി.പി.ആര്‍.പ്രസാദ്, കേശവന്‍കുട്ടി മേനോന്‍, സ്വാമിനാഥന്‍, കെ.വി.രാജന്‍, അപ്പു, പ്രിയകുമാരന്‍, എ.സി. സിദ്ധാര്‍ത്ഥന്‍, കൃഷ്ണന്‍, റാഫി ജൈനിമേട്, അനില്‍ ബാലന്‍ ,എസ് .ഗുരുവായൂരപ്പന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."