സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിക്കെതിരേ മാതാവിന്റെ പരാതി
തിരുവനന്തപുരം: ഗംഗേശാനന്ദ തീര്‍ഥപാദസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം വഴിത്തിരിവില്‍. പരാതിക്കാരിയായ മകള്‍ക്കെതിരേ അമ്മ ഡി.ജി.പിക്ക് പരാതി നല്‍കി. ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് മകളെ പീഡിപ്പിച്ചതിനല്ലെന്നും മകളുടെ പ്രണയബന്ധത്തെ സ്വാമി എതിര്‍ത്തതാണു വൈരാഗ്യത്തിനു കാരണമെന്നും കാണിച്ചാണ് മാതാവിന്റെ പരാതി.
ഗംഗേശാനന്ദ നിരപരാധിയാണെന്നും യുവതിയുടെ കാമുകനാണു സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നും പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ഡി.ജി.പി വിശദമായ അന്വേഷണത്തിന് ദക്ഷിണാ മേഖലാ എ.ഡി.ജി.പി ബി.സന്ധ്യയ്ക്ക് പരാതി കൈമാറി.
മാതാവിന്റെയും സഹോദരന്റെയും മൊഴി പൊലിസ് രേഖപ്പെടുത്തി. മകളുടെ കാമുകനും സ്വാമിയുടെ സഹായിയുമായ അയ്യപ്പദാസാണ് ജനനേന്ദ്രിയം മുറിച്ചതെന്നാണ് അമ്മ പൊലിസിന് മൊഴി നല്‍കിയത്.
കഴിഞ്ഞ കുറേക്കാലമായി മകളുടെ മാനസിക നില ശരിയല്ലെന്നും മനോനില തെറ്റിയ അവസ്ഥയിലാണ് സ്വാമിയെ ആക്രമിച്ചതെന്നും മൊഴിയില്‍ പറയുന്നു.
ഗംഗേശാനന്ദ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. തിരുവനന്തപുരം പേട്ടയിലെ വീട്ടില്‍നിന്ന് മെയ് 19ന് പുറത്തുപോയ യുവതി വൈകിട്ട് ആറരയ്ക്കാണ് തിരിച്ചെത്തിയത്. രാത്രിയില്‍ സ്വാമി ഹാളിലാണ് കിടന്നിരുന്നത്.
പാലും പഴങ്ങളുമായി താന്‍ മുറിയിലേക്ക് പോയപ്പോഴാണു ബഹളം കേട്ടത്. മകള്‍ പുറത്തേക്ക് ഓടുന്നതും സ്വാമി ജനനേന്ദ്രിയം മുറിഞ്ഞനിലയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതുമാണ് കണ്ടത്. മകളുടെ മുറിയില്‍ സ്വാമി പോയിട്ടേയില്ല.
മകളുടെ പ്രണയം ഉപേക്ഷിക്കാന്‍ ബന്ധുക്കളടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും മകള്‍ തയാറായിരുന്നില്ല. ഇതേ തുടര്‍ന്ന് ഗംഗേശാനന്ദ പെണ്‍കുട്ടിയെ ഉപദേശിച്ചു.
ഇതിലെ മനോവിഷമത്തില്‍ മകള്‍ അദ്ദേഹത്തോട് പിണങ്ങുകയും വൈകിട്ട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. സംഭവത്തിനുശേഷം പേട്ട പൊലിസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ തങ്ങളോട് മകളെ ബലാത്സംഗം ചെയ്‌തെന്നും 40 ലക്ഷം രൂപ ഗംഗേശാനന്ദ വാങ്ങിയെന്നും മൊഴി നല്‍കാന്‍ പൊലിസ് നിര്‍ബന്ധിച്ചതായും ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയുടെ മാതാവ് പറയുന്നു.
അതേസമയം, പെണ്‍കുട്ടിയുടെ മൊഴിയെ ദുര്‍ബലപ്പെടുത്താനുള്ള വാദങ്ങള്‍ നിരത്തിയാണ് അമ്മയും സഹോദരനും പൊലിസിനെ സമീപിച്ചിരിക്കുന്നതെന്നും ഇതിന് ചില പ്രമുഖര്‍ പിന്തുണ നല്‍കുന്നതായും സമീപവാസികള്‍ ആരോപിക്കുന്നു. ഗംഗേശാനന്ദ റിമാന്‍ഡിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."