HOME
DETAILS
MAL
മഹാസഖ്യത്തില്‍ വീണ്ടും വിള്ളല്‍; മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സഖ്യം വിട്ട് അഖിലേഷ്
backup
October 06 2018 | 09:10 AM
ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം രൂപീകരിച്ച് ബി.ജെ.പിയെ നേരിടാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസ്സിന് മധ്യപ്രദേശില്‍ വീണ്ടും തിരിച്ചടി. മായാവതിയുടെ ബി.എസ്.പിക്കു പിന്നാലെ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസ് സഖ്യം വിടാന്‍ തീരുമാനിച്ചു. അഖിലേഷ് യാദവാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ബി.ജെ.പിയെ നേരിടാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ്.
സമാജ്വാദി പാര്‍ട്ടി ജനപിന്തുണ കുറവുള്ള പാര്‍ട്ടിയല്ല. മധ്യപ്രദേശില്‍ ശക്തി കുറവായിരിക്കാം. എങ്കിലും നാലാം സ്ഥാനത്താണ് ഞങ്ങള്‍. കോണ്‍ഗ്രസ്സിനെ സഖ്യത്തിന്റെ ഭാഗമായി ചര്‍ച്ചകള്‍ക്കായി കാത്തിരുന്നു. ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നും അഖിലേഷ് പറഞ്ഞു. മായാവതിയുടെ ബി.എസ്.പിയുമായി ചര്‍ച്ച തുടങ്ങാന്‍ പോവുകയാണെന്നും അഖിലേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."