ആത്മീയതയും മാനവികതയും പരസ്പരപൂരകം: സമദാനി
കോട്ടക്കല്‍: പര്യായശബ്ദങ്ങള്‍ പോലെ പരസ്പര പൂരകമാണ് ആത്മീയതയും മാനവികതയുമെന്ന് എം.പി.അബ്ദുസമദ് സമദാനി. കളങ്കരഹിതമായ ദൈവഭക്തിയില്‍ നിന്ന് ഉത്ഭവിക്കുന്ന ആത്മീയത വളരുന്നതും വികസിക്കുന്നതും മനുഷ്യത്വത്തിന്റെ മാര്‍ഗത്തിലൂടെയാണ്. മനുഷ്യരോട് അലിവും കരുണയും കാണിക്കുന്നതാണ് ആത്മീയത. ഒരു രീതിയിലുള്ള കാഠിന്യവും ആത്മീയതയ്ക്ക് ചേരുകയില്ല. എല്ലാവരോടും സ്‌നേഹവും സാഹോദര്യവും പ്രകടമാക്കുന്ന ശുദ്ധമായ മനുഷ്യസ്‌നേഹമാണത്. 'ദ കംപാഷന്റെ' ആഭിമുഖ്യത്തില്‍ റഹ്മത്തുന്‍ ലില്‍ ആലമീന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രോഫറ്റിക് സ്റ്റഡീസില്‍ സംഘടിപ്പിച്ച 'ഉസ്‌വത്തുന്‍ ഹസന' (ഉത്തമ മാതൃക) സെമിനാറില്‍ സമാപന പ്രഭാഷണം നടത്തുകയായിരുന്നു സമദാനി. റഹ്മത്തുന്‍ ലില്‍ ആലമീന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രോഫറ്റിക് സ്റ്റഡീസ് പ്രസിഡന്റ് പി. പി.അബ്ദുള്ള അധ്യക്ഷത വഹിച്ചു. സീനിയര്‍ ജനറല്‍ സെക്രട്ടറി പി. പി മുഹമ്മദ് അബ്ദുല്‍ റഹിമാന്‍, അബ്ദുല്‍ റഷീദ് ചാലില്‍ എര്‍ക്കര, സൈഫുദ്ദീന്‍ വലിയകത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."