അറവ് നിരോധനം: സംസ്ഥാന സര്‍ക്കാരിനെ പിന്തുണക്കുമെന്ന് എം.എം ഹസന്‍
തിരുവനന്തപുരം: അറവിനായി കന്നുകാലികളെ വില്‍ക്കുന്നതിനുള്ള നിരോധനത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏത് നടപടിക്കും കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയുണ്ടാവുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. ഉത്തരവ് മറികടക്കാന്‍ നിയമനിര്‍മാണം നടത്തുന്നതിന് നിയമസഭ വിളിച്ചു ചേര്‍ക്കണം. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് കേരളത്തില്‍ നടപ്പാക്കരുത്.അടുക്കളയിലേക്ക് കൈ കടത്താന്‍ ശ്രമിച്ചാല്‍ എന്തു വിലകൊടുത്തും ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിനെതിരായ പ്രതിഷേധത്തിന്റെ മാറ്റ് കുറയ്ക്കുന്ന നടപടിയാണ് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസില്‍ നിന്നുണ്ടായത്. കശാപ്പ് ചെയ്യുക എന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല. സംഭവത്തെ കുറിച്ച് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചുവെന്നും അതിനു ശേഷമാണ് സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചതെന്നും ഹസന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."