HOME
DETAILS

വകഭേദം വന്ന കൊവിഡ് ഇന്ത്യയിലും

  
backup
December 30 2020 | 03:12 AM

%e0%b4%b5%e0%b4%95%e0%b4%ad%e0%b5%87%e0%b4%a6%e0%b4%82-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d

 


ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആറു പേര്‍ക്ക് കൊറോണ വൈറസിന്റെ പുതിയ വകഭേദം മൂലമുണ്ടായ കൊവിഡ് സ്ഥിരീകരിച്ചു. ആറു പേരും യു.കെയില്‍ നിന്നെത്തിയവരാണ്. മൂന്നെണ്ണം ബംഗളൂരു നിംഹാന്‍സ് ലാബിലും രണ്ടെണ്ണം ഹൈദരാബാദ് സി.സി.എം.ബിയിലും ഒന്ന് പൂനെ എന്‍.ഐ.വിയിലും നടത്തിയ പരിശോധനകളിലാണ് കണ്ടെത്തിയത്.
പുതിയ വൈറസ് നിലവിലുള്ള വൈറസിനെക്കാള്‍ പകരാന്‍ 70 ശതമാനം കൂടുതല്‍ സാധ്യതയുള്ളതാണെന്നാണ് കണ്ടെത്തല്‍. പുതിയ സാഹചര്യത്തില്‍ ഡിസംബര്‍ ഒന്‍പതിനും 22നുമിടയില്‍ യു.കെയില്‍ നിന്ന് ഇന്ത്യയിലെത്തിയ എല്ലാ യാത്രക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഇതില്‍ രോഗബാധ കണ്ടെത്തുന്നവര്‍ക്ക് ജനിതക ശ്രേണീകരണം നടത്തുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നവംബര്‍ 25 മുതല്‍ ഡിസംബര്‍ 25 വരെ യു.കെയില്‍ നിന്ന് വിവിധ വിമാനത്താവളങ്ങളിലൂടെ ഇന്ത്യയിലെത്തിയ 33,000 യാത്രക്കാരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. ഇതില്‍ 114 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുഴുവന്‍ പേരുടെയും സ്രവ സാംപിളുകള്‍ ജനിതക ശ്രേണീകരണത്തിനായി നല്‍കി. ഈ പരിശോധനയിലാണ് ആറു പേര്‍ക്ക് പുതിയ കൊവിഡ് കണ്ടെത്തിയത്. ഈ ആറു പേരെയും അതത് സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന പ്രത്യേക ഐസൊലേഷന്‍ യൂണിറ്റുകളിലേക്ക് മാറ്റി. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സമ്പര്‍ക്കമുണ്ടായവരില്‍ പോസിറ്റീവാകുന്നവര്‍ക്കും ജനിതക ശ്രേണീകരണം നടത്തും. കനത്ത ജാഗ്രതാ നടപടിയെടുക്കാനും നിരീക്ഷണം ശക്തിപ്പെടുത്താനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. യു.കെയ്ക്കു പുറമെ ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി, കാനഡ, ജപ്പാന്‍, ലെബനാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലും പുതിയ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്നെത്തിയവരെ പരിശോധിക്കുന്ന നടപടിയിലേക്കും ഇന്ത്യ കടന്നേക്കും. ഇന്ത്യ ഉള്‍പ്പെടെ നാല്‍പതോളം രാജ്യങ്ങള്‍ യു.കെയിലേക്കുള്ള വിമാന സര്‍വിസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലും അതീവജാഗ്രത


തിരുവനന്തപുരം: ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് ബാധ രാജ്യത്ത് ആറു പേരില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലും അതീവ ജാഗ്രത. ബ്രിട്ടനില്‍ നിന്നെത്തിയ 18 പേര്‍ക്കാണ് കേരളത്തില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ പുതിയ വൈറസാണോ എന്നറിയാന്‍ സ്രവം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ചു.
രോഗബാധിതരെ പ്രത്യേകം നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരിലാര്‍ക്കും വലിയ തോതില്‍ സമ്പര്‍ക്കമുണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. വീട്ടുകാരുമായി മാത്രമേ മിക്കവര്‍ക്കും സമ്പര്‍ക്കം വന്നിട്ടുള്ളൂ. നാട്ടില്‍ ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെയും പരിശോധനയ്ക്ക് വിധേയരാക്കും.
കഴിഞ്ഞ 14 ദിവസങ്ങള്‍ക്കു മുന്‍പ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തിയവരിലും ഇനി വരുന്നവരിലും കൊവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് മറ്റു രാജ്യങ്ങളില്‍ പടരുന്നതിനെത്തുടര്‍ന്നാണ് കേരളവും അതീവ ജാഗ്രതയിലേക്കു കടന്നത്.
പ്രതിരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും പ്രത്യേക കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വരുന്നവരെ അപ്പോള്‍ തന്നെ പി.സി.ആര്‍ പരിശോധനയ്ക്കു വിധേയരാക്കും. ശേഷം 14 ദിവസം നിരീക്ഷണം. ഇക്കാലയളവില്‍ രോഗലക്ഷണമുണ്ടായില്ലെങ്കില്‍ നിരീക്ഷണം അവസാനിപ്പിക്കാം. ഡിസംബര്‍ ഒമ്പതു മുതല്‍ 23 വരെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തിയവരെ കണ്ടെത്തി പരിശോധന നടത്തുകയാണ് ആരോഗ്യ വകുപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago