'സമ്പന്നനായി ജനിച്ചയാളാണ് രാഹുല്‍, കര്‍ഷകന്റെ മകനാണ് ഞാന്‍; മോദി സര്‍ക്കാര്‍ അന്നദാതാക്കള്‍ക്കെതിരെ നില്‍ക്കില്ല'- ന്യായീകരണങ്ങളുമായി രാജ് നാഥ് സിങ്
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്ത് പ്രതിഷേധം വിട്ടുവീഴ്ചയില്ലാതെ തുടരുന്നതിനിടെ ന്യായീകരണങ്ങളുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്യനാഥ് സിങ്. കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവരെ നക്‌സലുകളെന്നോ ഖലിസ്താനികളെന്നോ വിളിച്ചിട്ടില്ലെന്നും രാജ് നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും രാജ്‌നാഥ് കടന്നാക്രമിച്ചു. സമ്പന്നനായി ജനിച്ച രാഹുലിന് കൃഷിയെ കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
' രാഹുല്‍ എന്നേക്കാള്‍ എത്രയോ ചെറുപ്പമാണ്. എനിക്ക് അദ്ദേഹത്തേക്കാള്‍ കൃഷിയെ കുറിച്ച അറിയാം. എന്നെ പ്രസവിച്ചത് ഒരു കൃഷിക്കാരിയാണ്. ഞാന്‍ ഒരു കര്‍ഷകന്റെ മകനാണ്. ഞങ്ങള്‍ കര്‍ഷകര്‍ക്കെതിരായ ഒരു തീരുമാനവും എടുക്കില്ല. ഇതിലപ്പുറം ഒന്നും പറയേണ്ട ആവശ്യമില്ല'- രാജ് നാഥ് പറഞ്ഞു. കര്‍ഷകരുടെ സമരത്തില്‍ കേന്ദ്ര സര്‍ക്കാറിന് വേദനയുണ്ടെന്നും രാജ്ാനാഥ് കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് രാജ്‌നാഥ് കുറ്റപ്പെടുത്തി. കര്‍ഷക നിയമവുമായി ബന്ധപ്പെട്ട് തുറന്ന ചര്‍ച്ചക്ക് തയ്യാറാവണമെന്നും പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."