മെങ്ങിന്റെ തടവ്: ഇന്റര്‍പോള്‍ ചൈനയോട് വിശദീകരണം തേടി
ബെയ്ജിങ്: ഇന്റര്‍പോള്‍ തലവനെ തടവിലാക്കിയ നടപടിയില്‍ ചൈനയോട് വിശദീകരണം ചോദിച്ച് സംഘടന. ലോക പൊലിസ് സംഘടനയായ ഇന്റര്‍പോളിന്റെ പ്രസിഡന്റും മുന്‍ ചൈനീസ് മന്ത്രിയുമായ മെങ് ഹോങ്‌വൈയിയെയാണ് ചൈനീസ് ഭരണകൂടം തടവിലാക്കിയിരിക്കുന്നത്. ഒരാഴ്ചമുന്‍പാണ് മെങ് ചൈനയിലെത്തിയത്.
ഫ്രാന്‍സിലെ ഇന്റര്‍പോള്‍ ആസ്ഥാനത്തുനിന്ന് ചൈനയിലെത്തിയ മെങ്ങിനെ കാണാതായ വിവരം കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ അറിയിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ചൈനീസ് അധികൃതര്‍ തന്നെയാണ് അദ്ദേഹത്തെ പിടിച്ചുവച്ചിരിക്കുന്നതെന്നും അദ്ദേഹത്തെ ഒരു അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തുവരികയാണെന്നും ചൈനീസ് മാധ്യമമായ സൗത്ത് ചൈനാ മോണിങ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ ജോര്‍ജന്‍ സ്റ്റോക്ക് ആണു വിശദീകരണം തേടിയ വിവരം പുറത്തുവിട്ടത്. മെങ്ങിന്റെ നിലവിലെ സ്ഥിതിയെ കുറിച്ച് ചൈനീസ് അധികൃതരോട് ഔദ്യോഗിക സംവിധാനങ്ങളിലൂടെ തന്നെ വിശദീകരണം ആവശ്യപ്പെട്ടതായി സ്റ്റോക്ക് പറഞ്ഞു. സംഭവത്തില്‍ ചൈനയുടെ പ്രതികരണത്തിനു കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെങ്ങിനെതിരായ ഒരു അന്വേഷണത്തിന്റെ ഭാഗമായാണു ചോദ്യം ചെയ്യുന്നതെന്നാണു വിവരം. എന്നാല്‍, ഇതേകുറിച്ച് ചൈനീസ് ഭരണകൂടം പ്രതികരിച്ചിട്ടില്ല. ചോദ്യം ചെയ്യലിനെ കുറിച്ചു വിശദ വിവരവും ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."