മെമ്മറികുറഞ്ഞ മൊബൈല്‍ ഫോണുകളിലും ഇനി പബ്ജി കളിക്കാം
സമീപകാലത്ത് ന്യൂജന്‍ യുവാക്കളില്‍ ഹരമായ പ്ലെയര്‍ അണ്‍നൗണ്‍സ് ബാറ്റില്‍ ഗ്രൗണ്ട്(പബ്ജി) ഗെയിം രണ്ട് ജി.ബി റാം മാത്രമുള്ള മൊബൈലുകളിലും ഉപയോഗിക്കാം.
പബ്ജി ലൈറ്റ് എന്നാണ് പുതിയ വേര്‍ഷന്‍ കമ്പനി നല്കിയ പേര്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഏറ്റവും കൂടുതല്‍ തിരയുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും പബ്ജിയാണ്. ഇന്ത്യയിലാണ് പബ്ജി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് എന്നതിനാലാണ് കമ്പനി ഇന്ത്യയില്‍ മെമ്മറി കുറഞ്ഞ ഫോണുകളിലും ഉപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ രൂപീകരിച്ചത്.
ഇതോടെ അധിക മെമ്മറിയുള്ള പബ്ജി മികച്ച സ്മാര്‍ട്ട് ഫോണുകളില്‍ മാത്രമെ ഉപയോഗിക്കാവൂ എന്ന പ്രശ്നമാണ് പരിഹരിച്ചത്. യുവാക്കളെയും കുട്ടികളെയും പബ്ജി അടിമപ്പെടുത്തുന്നു എന്ന വാര്‍ത്ത ഈയിടെയായി വ്യാപകമായിരുന്നു. അധിക മെമ്മറി ആവശ്യമായതിനാല്‍ മിക്ക ആളുകളും ഗെയ്മില്‍ നിന്ന് വിട്ടു നിന്നിരുന്നു. മെമ്മറി കുറഞ്ഞ വേര്‍ഷന്‍ ഇറക്കുന്നതിലൂടെ കൂടുതല്‍ ആളുകളെ ഗെയ്മിലേക്ക് കൊണ്ടുവരാന്‍ കമ്പനിക്ക് കഴിയും.
ഗെയിം മയക്കുമരുന്നിനെക്കാള്‍ അടിമപ്പെടുത്തുന്നുവെന്നായിരുന്നു ഈയിടെയായി ഗെയ്മിനെതിരേ രംഗത്തു വന്നവര്‍ ആരോപിച്ചത്. ഗുജറാത്ത് സര്‍ക്കാര്‍ ഗെയിം സ്കൂളില്‍ പ്രൈമറി തലത്തിലുള്ളവര്‍ ഉപയോഗിക്കുന്നതിനെതിരേ നിരോധന മേര്‍പ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഗെയിം ചിലരെ മാനസികമായി പ്രശ്നങ്ങളുണ്ടാക്കിയെന്നും ഗെയ്മില്‍ ഉണ്ടായ പരാജയം കൊലപാതകത്തില്‍ എത്തിച്ചെന്നുംവരെ വാര്‍ത്തകളുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."