HOME
DETAILS
MAL
ആറ്റൂര്‍ രവിവര്‍മ അന്തരിച്ചു
backup
July 26 2019 | 11:07 AM
തൃശൂര്‍: മലയാളത്തിന്റെ പ്രിയ കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവിവര്‍മ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 89 വയസായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛന് പുരസ്കാരമുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലെ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ 1930 ഡിസംബര്‍ 27ന് കൃഷ്ണന് നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായി ജനനം. മലയാളത്തില്‍ ബിരുദാനന്തര ബിരുദം. വിവിധ സര്‍ക്കാര്‍ കോളജുകളില്‍ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ച ശേശം വിരമിച്ച അദ്ദേഹം ഇപ്പോള്‍ തൃശൂരില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."