മൗറീഞ്ഞോ പുറത്തേക്ക്; വാര്‍ത്ത നിഷേധിച്ച് ക്ലബ്
ലണ്ടന്‍: മാഞ്ചസ്റ്റര്‍ പരിശീലകന് ജോസ് മൗറീഞ്ഞോയെ പുറത്താക്കാന്‍ നീക്കം നടക്കുന്നതായി വാര്‍ത്ത. ബ്രിട്ടീഷ് പത്രങ്ങളാണ് മൗറീഞ്ഞോയെ പുറത്താക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത്തരത്തിലൊരു വാര്‍ത്ത ഇല്ലെന്നും ഇത് കെട്ടിച്ചമച്ചതാണെന്നുമായിരുനന്നു ക്ലബ് അധികൃതരുടെ വിശദീകരണം. ഇന്നലെ ന്യൂ കാസിലുമായി നടന്ന മത്സരത്തിന്റെ ഫലം എന്തായാലും മൗറീഞ്ഞോയെ മാറ്റണമെന്നായിരുന്നു മാഞ്ചസ്റ്റര്‍ ബോര്‍ഡിന്റെ തീരുമാനം. സീസണില്‍ ഒരു ടൂര്‍ണമെന്റിലും യുനൈറ്റഡിന് തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. യൂറോപ്യന്‍ ലീഗ് കപ്പില്‍നിന്ന് ഡര്‍ബി കൗണ്ടിയോട് തോറ്റ് പുറത്തായിരുന്നു. പിന്നാലെ ചാംപ്യന്‍സ് ലീഗില്‍ രണ്ടാം മത്സരത്തില്‍ വലന്‍സിയയോട് സമനില വഴങ്ങേണ്ടിയും വന്നു. പ്രീമിയര്‍ ലീഗില്‍ എഴു മത്സരങ്ങളില്‍ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ഈ സീസണില്‍ യുനൈറ്റഡ് ജയിച്ചത്. കൂടാതെ പോഗ്ബ അടക്കമുള്ള താരങ്ങളോട് നല്ല സമീപനത്തിലല്ലാത്തതും മൗറീഞ്ഞോയെ മാറ്റാന്‍ കാരണമാണെന്നും വാര്‍ത്തയില്‍ പറയുന്നു. ബോര്‍ഡിന്റെ തീരുമാനം നടപ്പാക്കുകയാണെങ്കില്‍ ഫെര്ഗൂസന് ശേഷം കാലാവധി തീരും മുമ്പ് പുറത്താകുന്ന മൂന്നാമത്തെ മാഞ്ചസ്റ്റര്‍ പരിശീലകനാകും മൗറീഞ്ഞോ. ഇതിനു മുമ്പെ ഡേവിഡ് മോയസ്, ലൂയീസ് വാന്‍ഹാല്‍ എന്നിവരെ യുനൈറ്റഡ് പുറത്താക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."