രാജകീയം ടീം ഇന്ത്യ
രാജ്‌കോട്ട്: ടെസ്റ്റിന്റെ മൂന്നാം ദിവസം തന്നെ വെസ്റ്റിന്‍ഡീസിനു മേല്‍ ആധികാരിക ജയം സ്വന്തമാക്കി ഇന്ത്യ. വിന്‍ഡീസിനെ ഇന്നിങ്‌സിനും 272 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടെസ്റ്റിലെ തുടക്കം മുതലേ രാജ്‌കോട്ടിലെ മൈതാനത്ത് ഇന്ത്യന്‍ ആധിപത്യമായിരുന്നു. വിന്‍ഡീസിനെ കളിക്കാന്‍ അനുവതിക്കാത്ത രീതിയിലായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. ബാറ്റിങ്ങിലെ കരുത്തും കൂടിയായതോടെയാണ് ഇന്ത്യ രാജകീയ ജയം സ്വന്തമാക്കിയത്.
ഫോളോ ഓണിനെ തുടര്‍ന്ന് വീണ്ടണ്ടും ബാറ്റിങിന് അയക്കപ്പെട്ട വിന്‍ഡീസ് രണ്ടണ്ടാമിന്നിങ്‌സില്‍ 196 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസ് 181ന് പുറത്തായിരുന്നു. അഞ്ചു വിക്കറ്റെടുത്ത സ്പിന്നര്‍ കുല്‍ദീപ് യാദവാണ് രണ്ടണ്ടാമിന്നിങ്‌സില്‍ വിന്‍ഡീസിനെ തകര്‍ത്തത്. ടെസ്റ്റില്‍ ആദ്യമായാണ് താരം അഞ്ചു വിക്കറ്റ് സ്വന്തമാക്കുന്നത്. രവീന്ദ്ര ജഡേജ മൂന്നും ആര്‍. അശ്വിന്‍ രണ്ടണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. 83 റണ്‍സെടുത്ത ഓപ്പണര്‍ കിറോണ്‍ പവലാണ് വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍. റോസ്റ്റണ്‍ ചേസ് 20 റണ്‍സ് നേടി.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 649 റണ്‍സിന് മറുപടിയായി വിന്‍ഡീസ് മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ 181 റണ്‍സിനു പുറത്താവുകയായിരുന്നു. 468 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കു ലഭിച്ചത്. ഫോളോ ഓണ്‍ ചെയ്ത വിന്‍ഡീസിനോട് ഇന്ത്യ വീണ്ടണ്ടും ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ആറു വിക്കറ്റിന് 94 റണ്‍സെന്ന നിലയില്‍ മൂന്നാംദിനം ഇന്നിങ്‌സ് പുനരാരംഭിച്ച വിന്‍ഡീസിനെ 87 റണ്‍സ് മാത്രമേ ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ ഇന്ത്യ അനുവദിച്ചുള്ളൂ. 53 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍. കീമോ പോള്‍ 47 റണ്‍സെടുത്ത് പുറത്തായി. മറ്റുള്ളവരെല്ലാം 20 റണ്‍സ് തികക്കും മുന്നെ പുറത്തായി. നാലു വിക്കറ്റെടുത്ത അശ്വിനാണ് വിന്‍ഡീസിനെ എറിഞ്ഞൊതുക്കിയത്. മുഹമ്മദ് ഷമിക്കു രണ്ടണ്ടു വിക്കറ്റ് ലഭിച്ചു.
ആദ്യദിനം അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷായുടെ (134) സെഞ്ച്വറിയാണ് ഇന്ത്യക്കു കരുത്തായതെങ്കില്‍ രണ്ടണ്ടാംദിനം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും (139) രവീന്ദ്ര ജഡേജയും (100*) സെഞ്ചുറി കണ്ടെണ്ടത്തി. കരിയറിലെ 24ാമത് സെഞ്ചുറിയാണ് കോഹ്‌ലി നേടിയത്. ജഡേജയുടെ കന്നി ടെസ്റ്റ് സെഞ്ചുറിയായിരുന്നു കഴിഞ്ഞ ദിവസം നേടിയത്. 230 പന്തുകളില്‍ 10 ബൗണ്ടണ്ടറികളടങ്ങിയതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സ്. 132 പന്തില്‍ അഞ്ചു വീതം ബൗണ്ടണ്ടറികളുടെയും സിക്‌സറുകളുടെയും അകമ്പടിയോടെയാണ് ജഡേജ മൂന്നക്കം തികച്ചത്. റിഷഭ് പന്താണ് 92 റണ്‍സ് നേടി. കന്നി ടെസ്റ്റില്‍ തന്നെ സെഞ്ച്വറി കണ്ടെണ്ടത്തിയതോടെ പുതിയ പല റെക്കോര്‍ഡുകളും 18 കാരന്‍ തന്റെ പേരില്‍ കുറിച്ചു. 154 പന്തുകളില്‍ 19 ബൗണ്ടണ്ടറികളുടെ അകമ്പടിയോടെയാണ് പൃഥ്വി 134 റണ്‍സ് നേടിയത്. 130 പന്തുകള്‍ നേരിട്ട പുജാരയുടെ ഇന്നിങ്‌സില്‍ 14 ബൗണ്ടണ്ടറികളുണ്ടണ്ടായിരുന്നു. അക്കൗണ്ടണ്ട് തുറക്കും മുമ്പ് തന്നെ രാഹുലിനെ നഷ്ടമായെങ്കിലും തുടക്കക്കാരന്റെ പരിഭ്രമം കാണിക്കാതെ ചടുലമായ ഇന്നിങ്‌സാണ് പൃഥ്വി കാഴ്ചവച്ചത്.
ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഇന്നിങ്‌സ് ജയം കൂടിയാണ് ഈ മത്സരത്തിലേത്. ഈ വര്‍ഷം തന്നെ അഫ്ഗാനിസ്താനെതിരേ ബെംഗളൂരു ടെസ്റ്റില്‍ നേടിയ ഇന്നിങ്‌സിന്റെയും 262 റണ്‍സിന്റെയും ജയമെന്ന റെക്കോര്‍ഡാണ് ഇന്ത്യ ഇത്തവണ തിരുത്തിയത്. ജയത്തോടെ രണ്ട് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."