നെടുങ്കണ്ടം കസ്റ്റഡി മരണം: ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കോടതി
തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ ആരോപണ വിധേയരായ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കോടതിയുടെ പരാമര്‍ശം. കേസില്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നും നാലും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള തൊടുപുഴ ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ഇടുക്കി മുന്‍ എസ്.പിയും കട്ടപ്പന മുന്‍ ഡിവൈ.എസ്.പിയും പറഞ്ഞത് പ്രകാരമാണ് എല്ലാം ചെയ്തതെന്നാണ് കേസിലെ ഒന്നാം പ്രതി എസ്.ഐ സാബു മൊഴി നല്‍കിയിരിക്കുന്നത്. ഇതിന് ആവശ്യമെങ്കില്‍ ശാസ്ത്രീയ, സാങ്കേതിക തെളിവുകളും രേഖകളുടെയും പരിശോധനയും നടത്തണമെന്നും കോടതി നിര്‍ദേശം വയ്ക്കുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികളാണെങ്കില്‍ ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണ് കോടതി രണ്ടാംവട്ടവും ജാമ്യാപേക്ഷ തള്ളിയത്.
അതേ സമയം കേസില്‍ സാക്ഷി മൊഴികളുണ്ടായിട്ടും ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് സംഘം ഇതുവരെ തയാറായിട്ടില്ല. തനിക്ക് പറ്റിയ വീഴ്ച മറയ്ക്കാനാണ് രാജ്കുമാറിന്റെ മരണം കസ്റ്റഡി മര്‍ദനം മൂലമാണെന്ന വാര്‍ത്ത പുറത്തുവന്ന ഉടനെ 13 പൊലിസുകാര്‍ക്കെതിരേ എസ്.പി നടപടി എടുത്തതെന്ന ആക്ഷേപം സേനയ്ക്കുള്ളില്‍ തന്നെ ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."