HOME
DETAILS

പത്രപ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനമാകുമ്പോള്‍

  
backup
October 06 2018 | 20:10 PM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%82-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d

കാല്‍ നൂറ്റാണ്ടുമുന്‍പ് ഇതെഴുതുന്നയാള്‍ ജനയുഗം ദിനപത്രത്തില്‍ ട്രെയിനിയായി പത്രപ്രവര്‍ത്തന രംഗത്തു പ്രവേശിച്ച കാലം. ചന്ദ്രികയില്‍നിന്നു വിരമിക്കുന്ന മാനുസാഹിബിന് (പി.കെ മുഹമ്മദ്) യാത്രയയപ്പു നല്‍കുന്ന ചടങ്ങ് കാലിക്കറ്റ് പ്രസ് ക്ലബില്‍ നടക്കുന്നു. ചടങ്ങില്‍ മറുപടി പ്രസംഗം നടത്തിയ മാനുസാഹിബ് താന്‍ പത്രപ്രവര്‍ത്തകനാവാനിടയായ സാഹചര്യം വിവരിച്ചതിങ്ങനെ:
''ചെറുപ്പം മുതല്‍ മുസ്‌ലിം ലീഗ് എന്റെ ആവേശമായിരുന്നു. പാര്‍ട്ടിക്കുവേണ്ടി എന്തു വേണമെങ്കിലും ചെയ്യാന്‍ ഞാന്‍ തയാറായിരുന്നു. പത്രപ്രവര്‍ത്തനം പോലും. അങ്ങനെയാണ് ഞാന്‍ പത്രപ്രവര്‍ത്തകനായത് ''.
ദീര്‍ഘകാലം ചന്ദ്രികയുടെ ഉയര്‍ന്ന പദവിയിലുണ്ടായിരുന്നയാളും എന്റെ സഹപ്രവര്‍ത്തകനുമായിരുന്ന ടി.സി മുഹമ്മദിന്റെ 'പാര്‍ട്ടി പത്രപ്രവര്‍ത്തകന്റെ ഓര്‍മക്കുറിപ്പുകള്‍' എന്ന പുസ്തകം വായിച്ചുതുടങ്ങിയപ്പോള്‍ ആദ്യം ഓര്‍മയില്‍ വന്നത് ഇതാണ്. സമാനമാണ് ടി.സിയുടെയും പത്രപ്രവര്‍ത്തന ജീവിതം. പാര്‍ട്ടിക്കുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാതിരുന്ന ടി.സി അക്കൂട്ടത്തില്‍ പത്രപ്രവര്‍ത്തനവും നടത്തി. എം.എസ്.എഫ് പ്രവര്‍ത്തകനായി തുടങ്ങി പാര്‍ട്ടി പ്രഭാഷകനായി പാര്‍ട്ടി പത്രത്തിലേക്കു നടന്നുകയറിയ ടി.സിയുടെ ജീവിതം പാര്‍ട്ടി പ്രവര്‍ത്തനവും പത്രപ്രവര്‍ത്തനവും ഇഴചേര്‍ന്നതാണ്. ഒന്ന് മറ്റൊന്നില്‍നിന്നു വേര്‍തിരിച്ചെടുക്കാനാവാത്ത വിധം ഇഴുകിച്ചേര്‍ന്നു കിടക്കുന്നതായി ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.
പത്രപ്രവര്‍ത്തനത്തെക്കാളധികം കേരളത്തിലെ മുസ്‌ലിം ലീഗിന്റെ ചരിത്രത്തില്‍ ഊന്നുന്നതാണ് ഈ പുസ്തകം. പ്രമുഖരായ പല മുന്‍കാല ലീഗ് നേതാക്കളുടെയും അധികമാരും കണ്ടറിയാത്ത ജീവിതചിത്രങ്ങള്‍ ഇതിലുണ്ട്. മുന്‍ എം.എല്‍.എയും മുന്‍ എം.എല്‍.സിയും രാജാജിയുടെ പ്രിയസുഹൃത്തുമൊക്കെയായിരുന്ന ഉപ്പി സാഹിബില്‍നിന്ന് അതു തുടങ്ങുന്നു. തുടര്‍ന്ന് പാര്‍ട്ടിയുടെ സ്ഥാപകനേതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, കെ.എം സീതിസാഹിബ്, സി.എച്ച് മുഹമ്മദ് കോയ, ഇബ്രാഹിം സുലൈമാന്‍ സേട്ട്, ഇ. അഹമ്മദ്, സീതി ഹാജി, സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍ തുടങ്ങിയ പ്രമുഖ നേതാക്കളുടെ ജീവിതത്തിലെ ചില സുപ്രധാന മുഹൂര്‍ത്തങ്ങളിലേക്കു വെളിച്ചം വീശുന്നു ഈ പുസ്തകം.
കഴിഞ്ഞ നാലഞ്ചു ദശകങ്ങളിലെ കേരള രാഷ്ട്രീയ ചരിത്രത്തെ സ്പര്‍ശിച്ചു കടന്നുപോകുന്ന ഏടുകളില്‍ മുസ്‌ലിം ലീഗിലുണ്ടായ പിളര്‍പ്പിന്റെയും തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ കടുത്ത ശത്രുതയുടെയും ഒടുവിലുണ്ടായ ലയനത്തിന്റെയുമൊക്കെ കാലഘട്ടങ്ങളില്‍ അധികമാരുമറിയാത്ത കൗതുകകരവും വിജ്ഞാനപ്രദവുമായ സംഭവവികാസങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. അക്കാലത്തെ പത്രവാര്‍ത്തകളില്‍ ഇടംനേടാത്ത നിരവധി രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ അതിലളിതമായ ഭാഷയില്‍ ടി.സി ഈ പുസ്തകത്തില്‍ അനാവരണം ചെയ്യുന്നു. അതുകൊണ്ടു തന്നെ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമായ ഗ്രന്ഥമാണിത്.
ടി.സിയുടെ പത്രപ്രവര്‍ത്തന കാലത്തിനിടയില്‍ പത്രപ്രര്‍ത്തനമേഖലയില്‍ സംഭവിച്ച സാങ്കേതിക വിദ്യകളുടെയും ശൈലികളുടെയും രീതികളുടെയുമൊക്കെ വാങ്മയ ചിത്രങ്ങളും ഇതിലുണ്ട്. പഴയ ഹാന്‍ഡ് കംപോസിങ്ങും റോട്ടറി പ്രസും ചടപട ശബ്ദത്തോടെ ലോകത്തെങ്ങുമുള്ള വാര്‍ത്തകള്‍ ന്യൂസ് ഡസ്‌കുകളിലെത്തിക്കുന്ന പഴയ മോഡല്‍ ടെലിപ്രിന്ററുമൊക്കെ ഗൃഹാതുര സ്മരണകളുണര്‍ത്തി പുസ്തകത്തിന്റെ പേജുകളിലൂടെ കടന്നുപോകുന്നു. പത്രപ്രവര്‍ത്തനത്തില്‍നിന്ന് ടി.സി ആര്‍ജിച്ചെടുത്ത ലളിതമായ ഭാഷയില്‍ തികച്ചും വിജ്ഞാനപ്രദമായൊരു വായനാനുഭവമാണ് ഈ പുസ്തകം നല്‍കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 days ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 days ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 days ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 days ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 days ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 days ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 days ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 days ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  2 days ago