മെഡിക്കല്‍ കോളജ് വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
കോഴിക്കോട്: മെഡിക്കല്‍ കോളജിന്റെ വജ്രജൂബലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മികച്ച ആതുര ശുശ്രൂഷാ സ്ഥാപനമാണ് കോഴിക്കോട് മെഡിക്കല്‍ കോളജെന്ന് മന്ത്രി പറഞ്ഞു.
കാര്‍ഡിയോളജി വിഭാഗത്തില്‍ ഒരു കോടി എണ്പതു ലക്ഷം രൂപയുടെ വികസന പദ്ധതികള്‍ക്ക് ഉത്തരവായിട്ടുണ്ടെന്നും ജില്ലയിലെ 13 എം.എല്‍.എമാരുടെയും വികസന ഫണ്ടില്‍ നിന്ന് 13 വെന്റിലേറ്റര്‍ വാങ്ങാനും തീരുമാനമായതായി മന്ത്രി അറിയിച്ചു.
വിരമിക്കുന്ന മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.പി ശശിധരന് മന്ത്രി ഉപഹാരം നല്കി. പ്രദീപ്കുമാര്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി.
പുരുഷന് കടലുണ്ടി എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക്, കൗണ്‍സിലര്‍മാരായ ഷെറീനാ വിജയന്, എം. പത്മാവതി, എം.നാരായണന് മാസ്റ്റര്‍ പങ്കെടുത്തു. സൂപ്രണ്ട് ഡോ. സജിത്കുമാര്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ എം. മുരളീധരന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."