കുണ്ടായിത്തോട് അന്ധതൊഴില്‍ പരിശീലന കേന്ദ്രം പുതിയ പതിനൊന്നിന പദ്ധതികള്‍ പ്രഖ്യാപിച്ചു
ഫറോക്ക്: കുണ്ടായിത്തോട് അന്ധ പുനരധിവാസ-തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ പുനരുദ്ധാരണത്തിനായി പുതിയ പദ്ധതികള്‍. ജനകീയ പങ്കാളിത്തത്തോടെ പതിനൊന്നിന പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിനായി 51 അംഗ വികസനസമിതിയും രൂപീകരിച്ചിട്ടുണ്ട്.
കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റ്‌സ് സംസ്ഥാന സമിതിയുടെ അനുമതിയോടെയാകും വിവിധ ഘട്ടങ്ങളായി പദ്ധതി നടപ്പാക്കുക. കഴിഞ്ഞദിവസം കോര്‍പറേഷന്‍ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.സി രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതികളുടെ പ്രഖ്യാപനം നടന്നത്.
അന്തേവാസികളുടെ കിടപ്പുമുറികളുള്‍പ്പെടുന്ന വാസസ്ഥലവും പാചകപ്പുരയും മെസ് ഹാളും നവീകരിക്കല്‍, സ്ഥിരവരുമാനം ലഭിക്കുന്നതിനായി പുതിയ തൊഴില്‍ സംരംഭങ്ങള്‍, നൂതനവും തൊഴില്‍-വരുമാന സാധ്യതയേറിയ പരിശീലന കോഴ്‌സുകള്‍, കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യവികസനവും മോടികൂട്ടി ഉദ്യാനമൊരുക്കല്‍, ആരോഗ്യ പരിരക്ഷയ്ക്കായി സ്ഥിരം സംവിധാനം, ഓഡിറ്റോറിയം നവീകരണം, മാനസിക ഉല്ലാസത്തിനായുള്ള പദ്ധതികള്‍, സഹകരണ സംഘം രൂപീകരിക്കല്‍ എന്നിവയാണ് പദ്ധതികള്‍.
കുറഞ്ഞ കാലയളവിനകം ജനകീയ സഹകരണത്തോടെ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് തീരുമാനം. കമ്മിറ്റി ഭാരവാഹികളായി എം.കെ രാഘവന്‍ എം.പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ, ജില്ലാ കലക്ടര്‍ യു.വി ജോസ്, ടി. ശിവദാസന്‍ (രക്ഷാധികാരികള്‍), പി.സി രാജന്‍ (ചെയര്‍), എം. കുഞ്ഞാമുട്ടി, പുല്ലോട്ട് ബാലകൃഷ്ണന്‍, രാജേഷ് ബാബു, സി. ഗണേശന്‍, വി. ഗുരുദാസ് (വൈ. ചെയര്‍), പി.എം റഹീം (ജന. കണ്‍), ടി. സുനില്‍, പ്രേമന്‍ പറന്നാട്ടില്‍, വി. ദേവരാജന്‍, എം. റഫീഖ് അഹമ്മദ്, ടി. ജഗദീഷ്, ബബിതാ ആശ, ഹിറാസ്, ആരിഫ്, റഹീബ് (കണ്‍), ബഷീര്‍ കുണ്ടായിത്തോട് (ട്രഷ), മനാഫ് താഴത്ത് (പി.ആര്‍.ഒ) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."