അഅ്സംഖാനെതിരേ ഒറ്റക്കെട്ടായി ലോക്സഭ; മാപ്പു പറഞ്ഞില്ലെങ്കില്‍ നടപടിയെന്ന് സ്പീക്കര്‍
ന്യൂഡല്‍ഹി: ബി.ജെ.പി എം.പി രമാദേവിയോട് മോശമായി സംസാരിച്ചുവെന്ന ആരോപണത്തില്‍ എസ്.പി അംഗം അഅ്സംഖാനെതിരേ ഒറ്റക്കെട്ടായി ലോക്സഭാംഗങ്ങള്‍. അഅ്സംഖാന് മാപ്പു പറയണം എന്നാവശ്യപ്പെട്ട് വനിതാ എം.പിമാര്‍ പ്രതിഷേധിച്ചപ്പോള്‍ പുരുഷ അംഗങ്ങളും അവര്‍ക്കൊപ്പം ചേര്‍ന്നു.
ഇതെല്ലാം നടക്കുമ്പോള്‍ അഅ്സംഖാനോ പാര്‍ട്ടി കക്ഷി നേതാവ് അഖിലേഷ് യാദവോ സഭയിലുണ്ടായിരുന്നില്ല. തുടര്‍ന്ന് പ്രതിപക്ഷ കക്ഷി നേതാക്കളായ ആദിര്‍ രഞ്ജന്‍ ചൗധരി, ജയദേവ് ഗല്ല, ഡാനിഷ് അലി, സുപ്രിയ സുലേ എന്നിവരുമായി കൂടിയാലോചിച്ച സ്പീക്കര്‍ ഓം ബിര്‍ല അഅ്സംഖാനോട് മാപ്പു പറയാന്‍ ആവശ്യപ്പെടുകയും അല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
വ്യാഴാഴ്ച ചര്‍ച്ചയ്ക്കിടെ ഭരണപക്ഷത്തെ നോക്കി സംസാരിച്ച അഅ്സംഖാനോട് സ്പീക്കറെ നോക്കി സംസാരിക്കണം എന്ന് ചെയറിലുണ്ടായിരുന്ന രമാദേവി ആവശ്യപ്പെട്ടു. എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്. നിങ്ങളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരിക്കണമെന്നാണ് ആഗ്രഹമെന്നും അഅ്സംഖാന് പറഞ്ഞതാണ് പൊല്ലാപ്പായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."