HOME
DETAILS

കന്നുകാലി അറവ് നിരോധനം; ആശങ്കയില്‍ ക്ഷീര മേഖല, നാണ്യ വിള നാശത്തില്‍ കര്‍ഷകന് തുണയായത് ക്ഷീര മേഖല

  
backup
May 30 2017 | 05:05 AM

%e0%b4%95%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%85%e0%b4%b1%e0%b4%b5%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%86-2


കല്‍പ്പറ്റ: കാലാവസ്ഥാ വ്യതിയാനവും കാര്‍ഷിക വിളകളുടെ നാശവും തകര്‍ത്ത വയനാടന്‍ കര്‍ഷകര്‍ക്ക് തണലായിരുന്ന ക്ഷീര മേഖലക്ക് കനത്ത തിരിച്ചടിയാകുന്നു. കൃഷി പൂര്‍ണമായും നശിച്ച ജില്ലയിലെ നിരവധി കര്‍ഷകരാണ് വളര്‍ത്തുമൃഗ പരിപാലനം ഉപജീവനമാര്‍ഗമാക്കിയത്. എന്നാല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് ജില്ലയിലെ ക്ഷീര മേഖലയില്‍ വലിയ തോതില്‍ പ്രത്യാഘാതം സൃഷ്ടിക്കും. സംസ്ഥാനത്ത് തന്നെ ക്ഷീരമേഖലയെ ഏറ്റവുമധികം ആശ്രയിക്കുന്ന ജില്ലകളിലൊന്നാണ് വയനാട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ് ജില്ലയില്‍ ക്ഷീരക്കൃഷി ഉപജീവനമാക്കുന്നവരില്‍ അധികവും.
രാജ്യത്ത് കന്നുകാലികളെ അറക്കുന്നതിനായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര ഉത്തരവിലെ സങ്കീര്‍ണവും വ്യക്തതയില്ലാത്തതുമായ നിബന്ധനകളാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. കടുത്ത വരള്‍ച്ചയിലും ജില്ലയില്‍ ഇത്തവണ പാലുല്‍പാദനം വന്‍തോതിലാണ് വര്‍ധിച്ചിരിക്കുന്നത്. ലാഭകരമെന്ന് തെളിഞ്ഞതോടെ നിരവധി കര്‍ഷകരാണ് ക്ഷീരമേഖലയിലേക്ക് തിരിയുന്നത്. പശുവിനെ വാങ്ങി വളര്‍ത്തി ചെന പിടിക്കാത്ത സാഹചര്യത്തില്‍ നിലവില്‍ കര്‍ഷകര്‍ അറവുകാര്‍ക്ക് വില്‍ക്കാറാണ് പതിവ്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഈ ഉരുക്കള്‍ കര്‍ഷകന് അധിക ബാധ്യതയാകും. കൂടാതെ ബാങ്ക് വായ്പ എടുത്താണ് ഭൂരിഭാഗം കര്‍ഷകരും കറവപ്പശുവിനെ വാങ്ങിയിരിക്കുന്നത്. എന്നാല്‍ പാലുല്‍പാദിപ്പിക്കാത്ത പശുവിനെ വച്ച് വായ്പ തിരിച്ചടക്കാന്‍ കര്‍ഷകനാവില്ല. ഇതോടെ നാണ്യവിളകളുടെ നാശത്തിലും കര്‍ഷകരെ ആത്മഹത്യയില്‍ നിന്ന് രക്ഷിച്ച ക്ഷീര മേഖലയിലും ആത്ഹത്യാ സാധ്യതകള്‍ വീണ്ടും തെളിയുകയാണ്.
കാശാപ്പിന് വില്‍ക്കുന്നതിന് നിരോധിച്ചതോടെ സാധാരണക്കാരടങ്ങുന്ന കര്‍ഷകര്‍ ആശങ്കയിലാണ്. പാല്‍ ഉല്‍പാദനം നിലച്ചതും കാര്‍ഷികാവശ്യത്തിന് ഉപയുക്തമല്ലാത്തതും ഗര്‍ഭം ധരിക്കാത്തതുമായ പശുക്കളെ എന്തുചെയ്യണമെന്നാണ് കര്‍ഷകരുടെ ചോദ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago