സ്‌കൂട്ടറും ബൈക്കും കുട്ടിയിടിച്ചു സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
കരുനാഗപ്പള്ളി: ദേശീയപാത പുത്തന്‍ തെരുവിന് വടക്ക് സ്‌കൂട്ടറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചു സ്‌കൂട്ടര്‍ യാത്രികന്‍ മരണപ്പെട്ടു.
കുലശേഖരപുരം കടത്തൂര്‍ മണ്ണടിശ്ശേരി കോമളത്ത് (കോട്ടാടിയില്‍) യൂസുഫ്(52) ആണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് 5.30ന് ആനന്ദ ജംഗ്ഷന് സമീപം വെച്ചായിരുന്നു അപകടം. മത്സ്യവും വാങ്ങി വീട്ടിലേക്ക് തിരിയുന്നതിനിടെ ബൈക്ക് ആകടീവാ സ്‌ക്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തലക്ക് ഗുരുതരപരിക്കേറ്റ യൂസുഫിനെ താലൂക്കാശുപത്രിയിലും അവിടെ നിന്നും കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഞാറാഴ്ച രാവിലെ പത്ത് മണിയോടെ മരണപ്പെടുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം പുത്തന്‍തെരുവ് ജുമഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി.
ഭാര്യ: ഷീജ. മക്കള്‍: അമീര്‍ഖാന്‍(മുന്ന ബി.ഡി.എസ്, ബാംഗ്ലൂര്‍), അജ്‌നയുസുഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."