ഹൃദയാഘാതത്തെ തുടര്‍ന്ന് തിരൂര്‍ സ്വദേശി സഊദിയില്‍ മരിച്ചു
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് തിരൂര്‍ സ്വദേശി സഊദിയില്‍ മരിച്ചു. പുതിയ കടപ്പുറം ഉണ്ണിയാല്‍ കണ്ണംമരക്കാരകത്ത് വീട്ടില്‍ ബഷീര്‍ പള്ളിപ്പറമ്പില്‍ (50) ആണ് സഊദിയിലെ ജിസാനില്‍ മരിച്ചത്.
ഇവിടെ ഡാന്റി ഹോട്ടലില്‍ ജീവനക്കാരനായിരുന്നു. താമസ സ്ഥലത്ത് വെച്ച് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും എട്ടു മണിയോടെ ആരോഗ്യ നില വഷളാകുകയും മരണപ്പെടുകയുമായിരുന്നു.
നേരത്തെ 20 വര്‍ഷത്തോളം ജിസാന്‍ മത്സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന ബഷീര്‍ രണ്ടു വര്‍ഷം മുമ്പാണ് ഈ ഹോട്ടലില്‍ ജോലിക്ക് ചേര്‍ന്നത്.
സൗദ, ഖദീജ എന്നിവരാണ് ഭര്യമാര്‍. രണ്ടു വര്‍ഷം മുമ്പ് ജിസാനില്‍ ജോലി ചെയ്തിരുന്ന മകന്‍ ജംഷീര്‍ ഇപ്പോള്‍ നാട്ടിലാണ്. ഷഹനാ ഷെറിന്‍, താരിഖ് അന്‍വര്‍, റഷീദ, രജീഷ, ഹഫ്‌സീന എന്നിവരാണ് മറ്റു മക്കള്‍.
ബഷീറിന്റെ വിയോഗത്തില്‍ അനുശോചിച്ചു. ജിസാന്‍ മുഹമ്മദ് ബിന്‍ നാസര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിസാനില്‍ ഖബറടക്കുന്നതിനുള്ള നിയമ നടപടികള്‍ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."