ദുരൂഹമായ ആ ലോഹസ്തംഭം ഇന്ത്യയിലും! അഹമ്മദാബാദിലെ പാര്‍ക്കില്‍ കണ്ടെത്തി
അഹമ്മദാബാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരൂഹ പടര്‍ത്തി പ്രത്യക്ഷപ്പെട്ട ലോഹസ്തംഭം ഇന്ത്യയിലും. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള പാര്‍ക്കിലാണ് സ്തംഭം കണ്ടത്.
30 നടുത്ത് നഗരങ്ങളില്‍ കണ്ടെത്തിയ ഈ സ്തംഭം ഇതാദ്യമായാണ് ഇന്ത്യയില്‍ കാണുന്നത്. അഹമ്മദാബാദിലെ സിംഫണി പാര്‍ക്കില്‍ ഇന്നു രാവിലെയാണ് ലോഹസ്തംഭം കണ്ടെത്തിയത്.
ഭൂമിയില്‍ താഴ്ത്തിയ നിലയിലാണ് സ്തംഭമുള്ളത്. എന്നാല്‍ കുഴിച്ചതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നാണ് ഇന്ത്യന്‍ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആറടി നീളത്തിലുള്ളലാണ് സ്തംഭം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടതിനു സമാനം തന്നെയാണ് ഇതും.
दुनिया भर के कई स्थानों पर मोनोलिथ को स्पॉट किए जाने के बाद, इसी तरह की संरचना गुजरात के अहमदाबाद के एक पार्क में देखी गई है। इस मोनोलिथ को थलतेज के सिम्फनी फॉरेस्ट पार्क में देखा जा सकता है।
— AajTak (@aajtak) December 31, 2020
Images: Ujjval Oza #monolith #ahmedabad #gujarat #ATPhotoblog pic.twitter.com/Tr5b4N3BSN
പാര്‍ക്കില്‍ ഇതു സ്ഥാപിക്കുന്നത് കണ്ടിട്ടില്ലെന്ന് പാര്‍ക്ക് സംരക്ഷിക്കുന്ന ആസാറാം എന്നയാള്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരം പോകുമ്പോള്‍ സ്തംഭം ഇവിടെയുണ്ടായിരുന്നില്ല. പക്ഷേ, രാവിലെ വരുമ്പോള്‍ ഇതു കാണാനിടയായെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."