HOME
DETAILS

പകര്‍ച്ചവ്യാധി നിയന്ത്രണം സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമാകണം: മന്ത്രി കെ.കെ ശൈലജ

  
backup
May 30 2017 | 06:05 AM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%a7%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d-4


കല്‍പ്പറ്റ: മഴക്കാലം വരുന്നതോടെ പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാന്‍ ജില്ലയിലെ ഡോക്ടര്‍മാര്‍ അവിശ്രമം പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. കലക്‌ട്രേറ്റില്‍ നടന്ന ആര്‍ദ്രം പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ജലജന്യരോഗങ്ങളാണ് വയനാടിന് കടുത്ത ഭീഷണിയുയര്‍ത്തുന്നത്. കൂട്ടായ പരിശ്രമത്തിലൂടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമതയോടെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കഴിയണം.
പൊതുജനാരോഗ്യ സംരക്ഷണമാണ് ആര്‍ദ്രം പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ആദ്യഘട്ടത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തും. സംസ്ഥാനത്ത് 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് ആര്‍ദ്രം പദ്ധതിയില്‍ പൊതുജന ആരോഗ്യ കേന്ദ്രങ്ങളായി മാറ്റുന്നത്. വയനാട് ജില്ലയില്‍ അപ്പപ്പാറ, വെങ്ങപ്പള്ളി, പൂതാടി, നൂല്‍പ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തില്‍ ആര്‍ദ്രം പദ്ധതിയിലൂടെയുള്ള നവീകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കേന്ദ്രങ്ങളുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാകുന്ന മുറക്ക് കെട്ടിട നിര്‍മാണവും മറ്റും കാല താമസമില്ലാതെ നടത്തും.
കണ്‍സള്‍ട്ടിങ്ങ് മുറി, വിശ്രമ മുറി, കുടിവെള്ളം, ഡ്രസ്സിങ്ങ് മുറി, ലാബ് തുടങ്ങി എല്ലാ സൗകര്യവും ഈ ആതുരാലയങ്ങളില്‍ ഉണ്ടാകും. മൂന്ന് ഡോക്ടര്‍മാരെ ഈ കേന്ദ്രങ്ങളില്‍ നിയമിക്കും. രണ്ടുപേരെ ആരോഗ്യവകുപ്പും ഒരാളെ അതതു പഞ്ചായത്തുമാണ് നിയമിക്കുക. 24 മണിക്കൂറും ഈ ആതുരാലയങ്ങളുടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഡോക്ടര്‍മാരും ആത്മവിശ്വാസത്തോടെ ചുമതലകള്‍ ഏറ്റെടുക്കണം. സമഗ്രമായ ജനകീയ ആരോഗ്യനയം രൂപപ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതു പ്രകാരമുള്ള കരട് റിപ്പോര്‍ട്ട് അടുത്തു തന്നെ പ്രസിദ്ധീകരിക്കും. മറ്റുള്ളവര്‍ക്കെല്ലാം മാതൃകയായി മാറുന്ന തരത്തിലുള്ള ചികിത്സാ സംവിധാനവും ആരോഗ്യ സംരക്ഷണവും പ്രധാനം ചെയ്യാന്‍ ഡോക്ടര്‍മാരുടെ ആത്മാര്‍ഥമായ സഹകരണവും ഉണ്ടാകണമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
എം.എല്‍.എ മാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആര്‍ വിവേക് കുമാര്‍, നാഷനല്‍ ഹെല്‍ത്ത് മിഷന്‍ പ്രൊജക്ട് മാനേജര്‍ ബി അഭിലാഷ്, വിവിധ ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു. ഡോ.വി ജിതേഷ് ആര്‍ദ്രം പദ്ധതിയുടെ ജില്ലയിലെ പുരോഗതി വിശദീകരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago