ആരെതിര്‍ത്താലും യു.ഡി.എഫ് വന്നാല്‍ യൂനിവേഴ്സിറ്റി കോളേജ് മാറ്റുകതന്നെ ചെയ്യും: കെ. മുരളീധരന്
കോഴിക്കോട്: യൂനിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ ഉള്ളിടത്തോളം കാലം അവിടുത്തെ രീതികള്‍ മാറാന്‍ പോകുന്നില്ലെന്നും അതുകൊണ്ട് കോളേജ് ചരിത്രസ്മാരകമാക്കുന്നതാണ് നല്ലതെന്നും കെ.മുരളീധരന് എംപി.
യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ കോളേജ് ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറ്റുകതന്നെ ചെയ്യും. അതിന്റെ പേരില്‍ ആരൊക്കെ ഉറഞ്ഞുതുള്ളിയാലും ആ തീരുമാനം നടപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
യൂനിവേഴ്സിറ്റി കോളേജ് ആ സ്ഥലത്ത് നിലനില്‍ക്കുന്നിടത്തോളം കാലം എസ്.എഫ്.ഐയുടെ തേര്‍വാഴ്ചയുണ്ടാവും. കോളേജ് അവിടെനിന്നു മാറ്റണമെന്ന് 1992ല്‍ കെ.കരുണാകരന് സര്‍ക്കാര്‍ തീരുമാനമെടുത്തതാണ്. ആ തീരുമാനം അടുത്ത യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കുക തന്നെ ചെയ്യും. ആരൊക്കെ എതിര്‍ത്താലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്നും യൂനിവേഴ്സിറ്റി കോളേജിനെ ചരിത്രമ്യൂസിയമോ പൊതുസ്ഥലമോ ആയി മാറ്റുമെന്നും കെ.മുരളീധരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."