വ്യാജ റിപ്പോര്‍ട്ടുകള്‍ എഴുതി തഴക്കമുള്ള പൊലിസില്‍ നിന്ന് ഇതേ പ്രതീക്ഷിക്കാവൂ: കൈക്ക് പൊട്ടലില്ലെന്ന റിപ്പോര്‍ട്ട് തള്ളി എല്‍ദോ എബ്രഹാം എം.എല്‍.എ
കൊച്ചി: ലാത്തിചാര്‍ജില്‍ തന്റെ കൈക്ക് പൊട്ടലില്ലെന്ന പൊലിസ് റിപ്പോര്‍ട്ട് തള്ളി എല്‍ദോ എബ്രഹാം എം.എല്‍.എ. ഒരുപാട് വ്യാജ റിപ്പോര്‍ട്ടുകള്‍ കൊടുത്ത് ശീലമുള്ളവരാണ് പൊലിസെന്നും അതുകൊണ്ട് ഇതില്‍ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.
ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കലക്ടര്‍ക്ക് പൊലിസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് എം.എല്‍.എയുടെ പരുക്ക് വ്യാജമാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യമുയര്‍ത്തിയിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന ഹിയറിങ്ങിലാണ് പൊലിസ് റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്കും തഹസീല്‍ദാര്‍ക്കും കൈമാറിയത്.
കൈക്ക് പൊട്ടലുണ്ടെന്ന് പറഞ്ഞത് ഡോക്ടറാണ്. താന്‍ എവിടെയും പറഞ്ഞിട്ടില്ല. പരുക്കിനനുസരിച്ചാണ് കൈയില്‍ പ്ലാസ്റ്ററിട്ടത്.
എന്നെയടക്കമുള്ള നേതാക്കളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. മര്‍ദനമേറ്റ ശേഷം അതിന്റെ ആഴം അളക്കുന്നത് ഒരു നല്ല ശീലമല്ലെന്നും അദ്ദേഹം പറഞ്ഞു. നിരവധി സമരങ്ങളില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. മര്‍ദനമേല്‍ക്കുന്നതില്‍ ഒരു മടിയും ഉണ്ടായിട്ടില്ലെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."